പുതുപ്പാടി : വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് ഈങ്ങാപ്പുഴ യൂണിറ്റ് പ്രസിഡണ്ടായി ജംഷീദ് മിക്കിയേയും ജനറൽ സെക്രട്ടറി ആയി സൻഫീർ ഹാപ്പിയേയും ട്രഷറർ ആയി റിയാസ് മോയിനാസിനെയും ഇരുപത്തി മൂന്ന് അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുത്തു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന പ്രസിഡണ്ട് സലീം രാമനാട്ടുകര ഉദ്ഘാടനം ചെയ്ത ജനറൽ ബോഡി യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി മുർത്താസ് താമരശ്ശേരി,വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് സരസ്വതി, നൂറുദീൻ മുക്കം, ജിൻസ് പെരിഞ്ചേരി,മുസ്തഫ അറഫ, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് ബി. മൊയ്‌തീൻകുട്ടി, ജനറൽ സെക്രട്ടറി ശിഹാബ് ഫ്‌ളവേർസ്, സിംല അബ്ദുറഹ്മാൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സജി ഇമേജ് അധ്യക്ഷനായ യോഗത്തിൽ ഷമീം അബ്ദുറഹ്മാൻ സ്വാഗതവും സാലി ഡോണറ്റ് നന്ദിയും പറഞ്ഞു