ന്യൂഡല്‍ഹി: ബുധനാഴ്ചത്തെ (ജനുവരി 15) യു.ജി.സി നെറ്റ് പരീക്ഷ നീട്ടിവച്ചതായി നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) അറിയിച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. പൊങ്കല്‍, മകര സംക്രാന്തി ഉത്സവങ്ങല്‍ പ്രമാണിച്ചാണ് പരീക്ഷ നീട്ടിവച്ചതെന്ന് നെറ്റ് പരീക്ഷയുടെ ചുമതലയുള്ള എന്‍.ടി.എ അറിയിച്ചു.
നിശ്ചിത വിഷയങ്ങളില്‍ JRF (ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്) ലഭിക്കാനും അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനുള്ള യോഗ്യതയായ NETനും ഉള്ള പരീക്ഷയാണ് യു.ജി.സി- നെറ്റ്. ഇനി മുതല്‍ പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അര്‍ഹതാ നിര്‍ണയ പരീക്ഷ കൂടിയാണിത്.