ഉള്ളിയേരി: കൈക്കൂലി വാങ്ങുന്നതിനിടയിൽ ഫസ്റ്റ് ഗ്രേഡ് സർവേയർ പിടിയിലായി. റവന്യൂ വകുപ്പിൽ ഫസ്റ്റ് ഗ്രേഡ് സർവേയർ കെ.സി മുഹമ്മദാണ് പിടിയിലായത്. ഉള്ളിയേരി മുണ്ടോത്ത് ഡിജിറ്റൽ സർവേ ഓഫീസിൽ നിന്നും അഞ്ചേക്കർ 45 ഭൂമി റീസർവേ നടത്തുന്നതുമായി ബന്ധപ്പെട്ട് 25,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
ഇതിന്റെ ആദ്യ ഗഡുവായ പതിനായിരം രൂപ ഇന്ന് വൈകുന്നേരം ഉള്ളിയേരിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ആവശ്യപ്പെട്ടതു പ്രകാരം ആദ്യ ഗഡുവായ പതിനായിരം രൂപ ഉള്ളിയേരി ഫെയ്മസ് ബേക്കറിയിൽ വെച്ച് പരാതിക്കാരനിൽ നിന്നും കൈപ്പറ്റുന്നതിനിടെയാണ് മുഹമ്മദിനെ വിജിലന്‍സ് പിടികൂടിയത്. വിജിലന്‍സ് ഇയാളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തുവരുകയാണ്.