വടകര :കടമേരി കീരിയങ്ങാടിയിൽ വീട് കയറി അക്രമം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ .കീരിയങ്ങാടി സ്വദേശി തൈക്കണ്ടി സഫീറിനെയാണ് (27) നാദാപുരം പോലീസ് അറസ്റ്റ് ചെയ്യത്. ഞായറാഴ്ച്ച ഉച്ചയോടെ സഫീറും സജീറും ചേർന്ന് കീരിയങ്ങാടിയിലുള്ള പനങ്ങാട്ട് റഹീമിന്റെ വീട്ടിൽ അതിക്രമിച്ച് കയറി റഹീമിനെയും കുടുംബാംഗങ്ങളെയും അക്രമിച്ച് പരിക്കേൽപ്പിച്ചെന്നാണ് പരാതി.
മർദ്ദനമേറ്റവർ ആശുപത്രിയിൽ ചികിൽസ തേടി. റഹീമിന്റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്ത പോലീസ് സഫീറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.കൂട്ട് പ്രതി സജീർ ഒളിവിൽ പോയതായി പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.