കണ്ണൂർ : ലോറിയും കാറും കൂടിയിടിച്ച് ഒരു മരണം,മൂന്ന് പേർക്ക് പരിക്ക്. ഇന്നലെ രാത്രി 11 മണികഴിഞ്ഞ് കൂത്തുപറമ്പ് തലശ്ശേരി റോഡിൽ പ്രകാശ് ജ്വല്ലറിക്ക് മുന്നിൽ ജിയോ സാൻഡ് ലോറിയും കാറും കൂടിയിടിച്ചാണ് അപകടം. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കുപറ്റിയവരെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റു ചെയ്തു.