കൽപ്പറ്റ: കടുവാ ഭീതി നിലവിലുള്ള പുൽപള്ളി ഗ്രാമപഞ്ചായത്തിലെ
08,09,11 വാർഡുകളിൽ നിരോധനാത്ത പ്രഖ്യാപിച്ചു. മാനന്തവാടി സബ് കലക്ടറുടെ ഉത്തരവ് കർശനമായി പാലിക്കണമെന്ന് വയനാട് ജില്ലാ പോലീസ് അറിയിച്ചു. ആടിക്കൊല്ലി, അച്ചനഹള്ളി, ആശ്രമക്കൊല്ലി വാർ ഡുകളിലാണ് കടുവയുടെ ഭീഷണി തുടരുന്നത്. കടുവയെ പിടികൂടുന്നത് വരെ ഈ പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പുലർത്തണം. ഈ പ്രദേശങ്ങളിൽ ആളുകൾ ഒത്തുകൂടുന്നതും, അനാവശ്യമായി പുറത്തി റങ്ങുന്നതും ഒഴിവാക്കണം. രാത്രികാലങ്ങളിൽ പുറത്തിറങ്ങരുത്. ഈ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ 2023-ലെ ഭാരതീയ ന്യായ സംഹിത യുടെ സെക്ഷൻ 221 പ്രകാരം നടപടിയുണ്ടാകും. കടുവയെ പിടികൂടു ന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികൾ വനംവകുപ്പും പോലീസും സ്വീകരിച്ചുവരികയാണ്. കടുവയു ടെ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ ജനങ്ങൾ ഒത്തുകൂടുന്നത് കൂടുതൽ അപകടകരമായതിനാലാണ് നിരോധനാണ പ്രഖ്യാപിച്ചിട്ടുള്ളത്.