വീടുകളില്‍ ആശയവിനിമയം കുറയുന്നത് കുട്ടികളെ അരക്ഷിതരാക്കുന്നു:വനിതാ കമീഷന്‍

Jan. 15, 2025, 6:46 p.m.

കൊച്ചി: വീടുകളില്‍ ആശയവിനിമയം ഇല്ലാതാകുന്നതു കുടുംബ ബന്ധങ്ങളെ പ്രത്യേകിച്ചും കുട്ടികളുടെ ഭാവിയെ വളരെ ദോഷകരമായി ബാധിക്കുന്നതായി സംസ്ഥാന വനിതാ കമീഷന്‍. കുട്ടികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ രക്ഷിതാക്കള്‍ക്കോ അവരുടെ വിഷയങ്ങള്‍ മനസിലാക്കാന്‍ കുട്ടികള്‍ക്കോ കഴിയുന്നില്ലെന്നു അധ്യക്ഷ അഡ്വ. പി. സതീദേവി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എറണാകുളം ഗസ്റ്റ് ഹൗസില്‍ ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍.

മൊബൈല്‍ ഫോണുകളില്‍ കുട്ടികളും മാതാപിതാക്കളും കൂടുതല്‍ സമയം ചെലവഴിക്കുന്നതു മൂലം പരസ്പരം മനസുതുറന്നു സംസാരിക്കാന്‍ പോലും കഴിയുന്നില്ല. നമ്മുടെ വീടുകള്‍ പഴയപോലെ ജനാധിപത്യപരമാകേണ്ടിയിരിക്കുന്നു. വീടുകള്‍ക്കുള്ളില്‍ ആരോഗ്യകരമായ അന്തരീക്ഷം വളര്‍ത്തിയെടുക്കാന്‍ കുടുംബാംഗങ്ങള്‍ വളരെ ശ്രദ്ധിക്കണമെന്ന് അവര്‍ പറഞ്ഞു.

ഈ പോരായ്മയുടെ തെളിവാണ് വാളയാര്‍, പത്തനംതിട്ട എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ സമീപകാലത്തു കുട്ടികള്‍ നേരിടേണ്ടിവന്ന വിഷയങ്ങള്‍. കുട്ടികള്‍ക്കു ചെറുപ്രായത്തില്‍തന്നെ ലൈംഗിക വിദ്യാഭ്യാസം നല്‍കണം. ഇക്കാര്യത്തില്‍ അധ്യാപകര്‍ക്കും പങ്കുണ്ട്. സ്വന്തം ശരീരത്തെക്കുറിച്ചും ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും കുട്ടിക്കു ബോധ്യമുണ്ടാകണം. വീടിനുള്ളില്‍ കുട്ടി സുരക്ഷിതമായിരിക്കുന്ന സ്ഥിതിയാണു ഉണ്ടാവേണ്ടതെന്നു കമീഷന്‍ അധ്യക്ഷ പറഞ്ഞു.

പുരുഷ മേധാവിത്വത്തെ പരോക്ഷമായി അംഗീകരിച്ചുകൊണ്ട് ഒരുവിഭാഗം സ്ത്രീകള്‍ തന്നെ സ്ത്രീവിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുന്ന പ്രവണതയെ കമ്മീഷന്‍ വിമര്‍ശിച്ചു. ഇരയാക്കപ്പെടുന്നതു തങ്ങളുടെ ഒരു സഹജീവിയാണെന്നുള്ള പരിഗണന പോലും കല്‍പ്പിക്കാതെയാണ് അടുത്തിടെ ഒരു സിനിമാതാരത്തിന്റെ പരാതിയുടെ പശ്ചാത്തലത്തില്‍ ചില സ്ത്രീകള്‍ നടത്തിയ അഭിപ്രായങ്ങള്‍. സാമൂഹിക മാധ്യമങ്ങളിലൂടെ എന്തും മോശമായി പറയാവുന്ന സ്ഥിതിയാണുള്ളത്.

സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളില്‍ അതീജീവതയുടെ പേരുപോലും പുറത്തു പറയരുതെന്ന വ്യവസ്ഥയ്ക്കു പകരം താനാണു പരാതിക്കാരി എന്നു പറഞ്ഞുകൊണ്ട് ഒരാള്‍ രംഗത്തുവരുക എന്നത് സ്ത്രീകള്‍ ശക്തമായ നിലപാടു സ്വീകരിച്ചുവരുന്നു എന്നതിന്റെ തെളിവുകൂടിയാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നേരിടാന്‍ രാജ്യത്തു സുശക്തമായ നിയമങ്ങളുണ്ട്. അവ യഥാവിധി ഇതുവരെ വേണ്ടത്ര പ്രയോജനപ്പെടുത്തിയിരുന്നില്ല.

എന്നാല്‍ കേരളത്തില്‍ അടുത്തിടെ ഉണ്ടായ സംഭവങ്ങളെ നേരിട്ട രീതി പ്രതീക്ഷയ്ക്കു വകനല്‍കുന്നു. കേരളം ഇക്കാര്യത്തില്‍ വളരെ ശക്തമായ നിലപാടു സ്വീകരിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലുണ്ടായ മാറ്റങ്ങളുടെ പ്രതിഫലനം ഇപ്പോള്‍ മറ്റു സംസ്ഥാനങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്നുവെന്ന് അഡ്വ സതീദേവി പറഞ്ഞു.

എറണാകുളം ജില്ലാ അദാലത്തില്‍ 117 പരാതികള്‍ ലഭിച്ചു. ഇതില്‍ 27 പരാതികള്‍ തീര്‍പ്പാക്കി. 14 പരാതികളില്‍ പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നു പരാതികലകമ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നിയമസഹായം തേടിയിട്ടുണ്ടെന്നും ഒരു പരാതി പുതുതായി നേരിട്ടു ലഭിച്ചുവെന്നും അവര്‍ പറഞ്ഞു. അദാലത്തിലും വാര്‍ത്താ സമ്മേളനത്തിലും കമീഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ. പി. കുഞ്ഞായിഷ, വി. ആര്‍ മഹിളാമണി, ഷാജി സുഗുണന്‍ എന്നിവര്‍ പങ്കെടുത്തു


MORE LATEST NEWSES
  • കാട്ടാന അക്രമണം;നിലമ്പൂരില്‍ നാളെ ഹര്‍ത്താല്‍
  • തെങ്ങ് വീണ് മധ്യവയസ്ക്കൻ മരിച്ചു.
  • പുഴയിൽ ഇറങ്ങിയ ഗൃഹനാഥൻ മുങ്ങി മരിച്ചു.
  • ഫ്ലാറ്റിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു.
  • കിണറിൽ വീണ തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി കിണറിൽ വീണ തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
  • തിരൂരങ്ങാടിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
  • എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടു കൊടുക്കാനുള്ള ഉത്തരവിനെതിരെ മകൾ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി.
  • കടുവാ ഭീതി; പുൽപള്ളിയിൽ നിരോധനാജ പ്രഖ്യാപിച്ചു
  • പത്തനംതിട്ട പീഡന കേസിൽ രണ്ടുപേർകൂടി അറസ്റ്റിൽ
  • സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്
  • കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു.
  • ലോറിയും കാറും കൂടിയിടിച്ച് ഒരു മരണം ;മൂന്ന് പേർക്ക് പരിക്ക്
  • വിദ്വേഷ പരാമർശ കേസിൽ പി.സി. ജോർജിന് മുൻകൂർ ജാമ്യം
  • മരണ വാർത്ത
  • വീട് കയറി അക്രമം നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ
  • നിർത്തിയിട്ട ലോറിയിൽ ഡ്രൈവറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
  • കോടതിയുടെ അസാധാരണ നീക്കം: ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് പുറത്തിറങ്ങി*
  • ബൈക്ക് നഷ്ട്ടപ്പെട്ടു
  • കേരളത്തിലെ 20 മോട്ടോർ വാഹന ചെക്പോസ്റ്റുകളും നി‍ർത്തലാക്കും
  • വാടകവീട്ടിൽ നിന്ന് എംഡി എംഎയും കഞ്ചാവും പിടിച്ചെടുത്തു
  • ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിർത്താതെ പോയ കാർ കണ്ടെത്തി
  • നിർമ്മാണ മേഖലയ്ക്ക് തിരിച്ചടി ക്വാറി-ക്രഷർ ഉത്പന്ന വില കുതിക്കുന്നു
  • ഷഹാനയുടെ മരണം, കുടുംബത്തിനെതിരെയും കൂടുതൽ ആരോപണങ്ങൾ
  • മരണ വാർത്ത
  • പഴമയുടെ നന്മയെ നിരാകരിക്കരുത് ജിഫ്രി തങ്ങൾ
  • സീനിയർ ഷൂട്ടിങ് ബോൾ;കേരളത്തെ ആശ്വാസും അഞ്ജുഷയും നയിക്കും.
  • പീച്ചി ഡാം റീസർവേയിൽ വീണ ഒരു പെൺകുട്ടി കൂടി മരണപ്പെട്ടു
  • പഞ്ചായത്ത് തല കായിക മേള നടന്നു
  • മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് കൊണ്ടുവന്ന വയോധികനിൽ ജീവന്റെ തുടിപ്പ്.
  • ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാന്‍ തയ്യാറാകാതെ ബോബി ചെമ്മണൂര്‍
  • ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാന്‍ തയ്യാറാകാതെ ബോബി ചെമ്മണൂര്‍
  • മലപ്പുറത്ത് നവവധു ആത്മഹത്യ ചെയ്തു.
  • മലയാളി ഏജന്‍റ് കബളിപ്പിച്ചാണ് ഇരുവരെയും കൂലിപ്പട്ടാളത്തിനൊപ്പം അകപ്പെടുത്തിയത്. വിദേശകാര്യ മന്ത്രാലയം
  • വീട് പൊളിച്ച് മോഷണം: സ്ഥിരം കുറ്റവാളിയായ പ്രതി പിടിയിൽ
  • ബോബി ചെമ്മണ്ണുരിന് ജാമ്യം; ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകണം, ഉത്തരവിറങ്ങി
  • അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് പറഞ്ഞിട്ടും ഹർഷിന സമരത്തിനുപോയി';വനിതാ കമ്മിഷൻ അധ്യക്ഷ
  • നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂര്‍ ജാമ്യമില്ല, ഹര്‍ജി ഹൈക്കോടതി തള്ളി
  • അരിവാൾ രോഗം ബാധിച്ച് യുവാവ് മരിച്ചു
  • കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമം.
  • കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്റിനെ കോൺഗ്രസ് പാർട്ടിയിൽനിന്നും സസ്പെൻഡ് ചെയ്തു
  • തേനീച്ചയുടെ കുത്തേറ്റതിനെ തുടർന്ന് കനാലിലേക്ക് ചാടിയയാൾ മരിച്ചു.
  • വിദ്യാർത്ഥിയെ സ്വിമ്മിങ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്
  • പുൽപ്പള്ളിയിൽ ഇറങ്ങിയ കടുവയെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം.
  • വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരെ മരിച്ചവരായി കണക്കാക്കും
  • 27 മുതൽ സംസ്ഥാനത്ത് റേഷൻ വ്യാപാരി സമരം
  • വനമേഖലകളിലൂടെയുള്ള രാത്രികാല യാത്രകൾ ഒഴിവാക്കണം; മന്ത്രി ഒ.ആർ കേളു.
  • ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി ഉത്തരവ് 3.30
  • യുവതിയെ നഗ്നദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി; ഒരു ലക്ഷം രൂപ കൈക്കലാക്കി
  • നവകേരള സദസ്സിന് പരസ്യ ബോർഡ് സ്ഥാപിക്കാന് സർക്കാർ ചെലവിട്ടത് 2.86 കോടി രൂപ
  • അപ്പവാണിഭ നേർച്ചയ്ക്ക് കൊടിയേറി