കണ്ണൂർ : കണ്ണൂരിൽ കക്ക ശേഖരിക്കാൻ പുഴയിൽ ഇറങ്ങിയ ഗൃഹനാഥൻ മുങ്ങി മരിച്ചു.കണ്ണൂർ പാലയാട് പടിഞ്ഞാറെ പുഴയിലാണ് അപകടം. അണ്ടല്ലൂർ സ്വദേശി പി കെ രാജീവൻ ( 55 ) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ ഇറങ്ങിയ രാജീവന് മുങ്ങി മരിച്ചു.