പേരാമ്പ്ര: തെങ്ങ് വീണ് മധ്യവയസ്ക്കൻ മരിച്ചു. കക്കാട് താനിയുള്ള പറമ്പിൽ ടി.പി സുരേഷ് (59) ആണ് മരിച്ചത്
കൈതക്കലിൽ വെച്ച് മരംമുറിക്കുന്നതിനിടെ തെങ്ങിന്റെ കഷ്ണം മുറിഞ്ഞ് തലയിൽ വീഴുകയായിരുന്നു. ഇന്ന് ഉച്ചക്ക് 1.30 ഓടെയാണ് സംഭവം.
ഉടൻ തന്നെ പേരാമ്പ്ര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതരായ കണ്ണന്റെയും മാതയുടെയും മകനാണ്.ഭാര്യ ശാലിനി. മക്കൾ വിശാഖ്, അമൽ. സഹോദരങ്ങൾ നാരായണൻ, മല്ലിക, ശുഭ, സുനിത.......