മലപ്പുറം:നിലമ്പൂരിൽ മൂത്തേടം കാരപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ അധികാരികളുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് നാളെ നിലമ്ഫൂരില്‍ എസ്ഡിപിഐ ഹര്‍ത്താല്‍. എടക്കര മൂത്തേടം ഉച്ചക്കുളം കോളനിയിലെ സരോജിനിയാണ് കൊല്ലപ്പെട്ടത്.
സംഭവം നടന്ന സ്ഥലം. നിലമ്പൂർ കരുളായി വനമേഖലയിലാണ് ഈ കോളനി സ്ഥിതി ചെയ്യുന്നത്. ഇന്ന് രാവിലെയാണ് സംഭവം ഈ സാഹചര്യത്തിലും വന നിയമം ഭേദഗതി ചെയ്തുകൊണ്ട് ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളി വിടാൻ ഒരുങ്ങുന്ന ഭരണകൂടം ഇവിടെ ജനങ്ങളുടെ ജീവനും സ്വത്തിനും പുല്ലുവില പോലും നൽകുന്നില്ല എന്നതല്ലേ വാസ്തവം. രണ്ടു മനുഷ്യ ജീവനുകളാണ് ഈ ആഴ്ചയിൽ കാട്ടാനയുടെ ആക്രമണത്തിൽ നഷ്ടപ്പെട്ടത് ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെയു പ്രതിസന്ധികളെയും ജീവൽ പ്രശ്നങ്ങളും കാണാത്ത അധികാരി വർഗ്ഗം തുടർന്നുപോരുന്ന അവഗണനകൾക്കെ തിരിയാണ് നിലമ്പൂർ മണ്ഡലത്തിൽ നാളെ ഹർത്താൽ നടക്കുന്നത് ഹർത്താലിൽ മുഴുവൻ ജനവിഭാഗങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്ന് എസ്ഡിപിഐ നിലമ്പൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് മുജീബ് എടക്കര അധ്യക്ഷത വഹിച്ചു മണ്ഡലം വൈസ് പ്രസിഡണ്ട് പി അബ്ദുൽ ഖാദർ ഉസ്മാൻ കരുളായി അലി അഷറഫ് റഷീദ് കടവത്ത് എന്നിവർ സംസാരിച്ചു മണ്ഡലം സെക്രട്ടറി K K മുഹമ്മദ് ബഷീർ സ്വാഗതവും സഫീർ എ പി നന്ദിയും പറഞ്ഞു