ഈങ്ങാപ്പുഴ: ഈങ്ങാപ്പുഴക്ക് സമീപം ചോയിയോട് വേനക്കാവിലാണ് നാടിനെ നടുക്കി മകന്‍ ഉമ്മയെ വെട്ടിക്കൊന്നത്. ഇന്ന് ഉച്ച തിരിഞ്ഞ് 1 30നാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിഖ് (25) ആണ് മാതാവ് അടിവാരം മുപ്പതേക്കർ കായിക്കൽ സുബൈദ (53) യെ വെട്ടിക്കൊന്നത്.അടിവാരം സ്വദേശികളായ ഇവര്‍ ബ്രെെന്‍ ട്യൂമര്‍ ചികില്‍സാര്‍ത്ഥം സുബൈദയുടെ സഹോദരി ഷക്കീലയുടെ ഈങ്ങാപ്പുഴ വേനക്കാവില്‍ ഉള്ള വീട്ടിലായിരുന്നു താമസം.
ബാംഗ്ലൂരിലെ ഡി അഡിഷന്‍ സെന്ററിലായിരുന്ന ആഷിഖ് ഉമ്മയെ കാണാനെത്തിയതായിരുന്നു.തുടര്‍ന്ന് പണം ആവശ്യപ്പെട്ട് വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും റൂമില്‍വെച്ച് മാതാവിനെ നിരന്തരം വെട്ടുകയുമായിരുന്നു.നിരവധി വെട്ടുകളേറ്റ സുബെെദയെ നാട്ടുകാര്‍ താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി.