ഈങ്ങാപ്പുഴ:ഐ ട്രെസ്റ്റ്
ഡിവൈൻ കണ്ണാശുപത്രിയുടെ നവീകരിച്ച ഒപ്ടിക്കൽ ഷോറൂമിന്റെ റീ ഓപ്പണിംഗ് ഉൽഘാടനം മഹനീയ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ 17- 01-2025 വെള്ളിയാഴ്ച വൈകുന്നേരം നാലു മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നജുമുന്നിസ ഷെരീഫ് നിർവഹിച്ചു.
തുടർന്ന് നടന്ന ചടങ്ങിൽ പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ ഓരോ വാർഡിലും അർഹരായ മൂന്നു പേർക്ക് വീതം ( 63 പേർക്ക്) ആയിരം രൂപ വിലവരുന്ന കണ്ണടകൾ സൗജന്യമായി നൽകുന്നതിന്റെ ഉദ്ഘാടനം കേരള വ്യവസായി ഏകോപന സമിതി ഈങ്ങാപ്പുഴ യൂണിറ്റ്’പ്രസിഡൻറ് മൊയ്തീൻകുട്ടി വാർഡ് മെമ്പർ ആയ അമൽരാജ് എന്നിവർ ചേർന്ന് നിർവഹിച്ചു.യോഗത്തിൽ ഐ ട്രസ്റ്റ് മെഡിക്കൽ ഡയറക്ടർ ഡോക്ടർ റാവു ,മാനേജിംഗ് ഡയറക്ടർ ഇ സി ഷമീർ, ഹോസ്പിറ്റൽ മാനേജർ ഷിബു ഉമ്മൻ , പി ആർ ഓ അനിൽ പൗലോസ് സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു . കണ്ണടക്ക് അർഹരായവർ 2025 ജനുവരി 22 തീയതിക്കുള്ളിൽ ഹോസ്പിറ്റലിൽ വന്ന് പരിശോധന പൂർത്തീകരിച്ച് കണ്ണടകൾ കൈപ്പറ്റണമെന്ന് മാനേജ്മെൻറ് അറിയിച്ചു.