പുതുപ്പാടി:പുതുപ്പാടി മലോറം ജി എം എൽ പി സ്കൂളിൽ പഠിക്കുന്ന വള്ള്യാട് ജുനൈഷിന്റെ മകൻ ക്യാൻസർ രോഗിയായ എട്ട് വയസ്സുള്ള ഇഷാൻ ദേവ് എന്ന കുട്ടിയുടെ
ചികിത്സയ്‌ക്ക് ആവശ്യമായ ഫണ്ട് കണ്ടെത്തലിന്റ ഭാഗമായി പുതുപ്പാടി കുടുംബശ്രീ അംഗങ്ങൾ സമാഹരിച്ച 107370 രൂപ കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ഷീബസജി കമ്മറ്റി ഭാരവാഹികളെ ഏൽപ്പിച്ചു.
പുതുപ്പാടി പഞ്ചായത്ത് ക്ഷേമകാര്യവികസനസമിതി ചെയർമാൻ ശംസു കുനിയിൽ
വാർഡ് മെമ്പർമാരായ ആയിഷബീവി, ഗീത കെ ജി, ശ്രീജ ബിജു
കൺവീനർമാരായ ഹേമലത യൂ പി, ശകുന്തള ശ്രീധരൻ, അക്കൗണ്ട്ന്റ് ഷൈന്ദ്ര, വി പി റഷീദ് (പി ടി എ പ്രസിഡന്റ് ജി എം എൽ പി സ്കൂൾ മലപുറം) എൻ അഹമ്മദ് കുട്ടി (പാലിയേറ്റീവ് പ്രവർത്തകൻ) എന്നിവർ പങ്കെടുത്തു