കണ്ണൂർ :കാസർകോട് ദേശീയപാതയിൽ ജില്ലാ അതിർത്തിയായ കരിവെള്ളൂർ ഓണക്കുന്നിലാണ് സംഭവം.കാസർകോട് നിന്നും അഞ്ചരക്കണ്ടിയിലേക്ക് പോകുകയായിരുന്ന വിവാഹ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സെത്തി തീയണച്ചു. കാറിന്റെ മുൻഭാഗം കത്തി നശിച്ചു. സ്വകാര്യ ബസിന്റെ പിൻഭാഗവും കത്തിയിട്ടുണ്ട് .
യഥാമസമയം യാത്രക്കാരെ ഇറക്കാനായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഷോർട്ട് സർക്യുട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവാഹസംഘം സഞ്ചരിച്ച ബ്ളാക്ക് കിയ കാറാണ് അപകടത്തിൽപ്പെട്ടത്.