കോഴിക്കോട്:കോഴിക്കോട് ബീച്ച് റോഡിൽ വെള്ളയിൽ ഫിഷ് ലാൻറിന് സമീപം വെച്ച് അമിത വേഗതയിൽ വന്ന ബൈക്കിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. വെള്ളയിൽ ചേക്രയിൻ വളപ്പിൽ പരേതനായ കുഞ്ഞീതിൻറെ മകൻ പി.പി ബഷീർ (59) ആണ് മരിച്ചത്.വെള്ളയിൽ ഹാർബർ ഫിഷ് മർച്ചൻറ് ഏജൻറ് പി പി ബി ഉടമയാണ്. ഭാര്യ: ഖദീജ, മകൻ: ഫസലുദ്ദീൻ, മരുമകൾ: ഹന്ന. സഹോദരങ്ങൾ: കോയമോൻ പി.പി, അഷ്റഫ് പി.പി, ഗഫൂർ പി.പി, ഫൈജാസ് പി.പി, റംസീക്ക് പി.പി, റുഖിയാബി പി.പി, ജമീല പി.പി, റാബിയ പി.പി, സെനീറ പി. പി,മയ്യത്ത് നമസ്കാരം ഉച്ചക്ക് വെള്ളയിൽ ഗാന്ധിറോഡ് പുതിയ ജുമുഅത്ത് പള്ളിയിൽ.