കുന്ദമംഗലത്ത് 226 ഗ്രാം എംഡി എം എ യുമായി യുവാക്കൾ പിടിയിൽ.ഉമ്മളത്തൂർ സ്വദേശി അഭിനവ്, മഞ്ചേശ്വരം സ്വദേശി മുസമ്മിൽ എന്നിവരാണ് ഡാൻസാഫ് സംഘത്തിൻ്റെ പിടിയിലായത്. ബാംഗ്ലൂരിൽ നിന്നും എത്തിച്ച് കോഴിക്കോടിൻ്റെ വിവിധ ഭാഗങ്ങളിൽ ചില്ലറ വിൽപ്പന നടത്തുന്ന സംഘത്തിൽപ്പെട്ടവരാണ് പിടിയിലായവർ.
കാരന്തൂർ പെട്രോൾ പമ്പിന് സമീപം താമസിച്ചിരുന്ന റൂമിൽ നിന്നാണ് എംഡി എം എ പിടികൂടിയത്.മുസമ്മിൽ കഞ്ചാവ് കേസിൽ നേരത്തെ ആന്ധ്രപ്രദേശിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.