കോഴിക്കോട്:വിവാഹാഘോഷത്തിനിടെ ആഡംബര കാറുകളില്‍ അപകടകരമായി യാത്രചെയ്ത് യുവാക്കളുടെ റീല്‍സ് ചിത്രീകരണം. കോഴിക്കോട് വളയം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. വിവാഹപാര്‍ട്ടിയില്‍ വരനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവാക്കളാണ് കാറുകളില്‍ അഭ്യാസപ്രകടനം നടത്തിയത്.
കാറിന്റെ ഡോറിലിരുന്നും അപകടകരമായി ഡ്രൈവ് ചെയ്തും റോഡിലുടനീളം ഗതാഗതതടസ്സമുണ്ടാക്കിയുമായിരുന്നു യുവാക്കളുടെ യാത്ര. മൂന്നുകിലോമീറ്ററോളം ദൂരത്തില്‍ പടക്കംപൊട്ടിച്ചും പൂത്തിരി കത്തിച്ചും ഇവര്‍ റീല്‍സ് ചിത്രീകരിച്ചു. ഇതിനിടെ വിവാഹപാര്‍ട്ടിയുടെ പിന്നില്‍ വരികയായിരുന്ന ഒരുവാഹനത്തെയും കടന്നുപോകാന്‍ അനുവദിച്ചില്ല. വരനുള്‍പ്പെടെ റീല്‍സ് ചിത്രീകരണത്തില്‍ ഉള്‍പ്പെട്ടിരുന്നു.