കോടഞ്ചേരി:യുഡിഎഫ് അധികാരത്തിൽ വന്നാൽ ഇഎസ്ഐ ബഫർസോൺ വനം വന്യജീവി മനുഷ്യ സംഘർഷത്തിൽ മലയോര ജനതയെ സംരക്ഷിച്ചുകൊണ്ടുള്ള നിയമനിർമ്മാണം കൊണ്ടുവരുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന മലയോര സമര യാത്രയുടെ ജനുവരി 28 തീയതി വൈകുന്നേരം അഞ്ചുമണിക്ക് കോടഞ്ചേരി എത്തുന്ന പരിപാടിയുടെ സ്വാഗതസംഘം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
വന്യജീവികൾ നാട്ടിൽ ഇറങ്ങി മനുഷ്യജീവനം വളർത്തുമൃഗങ്ങൾക്കും കൃഷിക്കും വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തിയിട്ടും മുഖ്യമന്ത്രിയും വനമന്ത്രിയും മയക്കത്തിൽ ആണെന്നും നിസ്സംഗത വെടിഞ്ഞ് മലയോര ജനതയെ അവഗണിക്കുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇ എസ് ഐ ബഫർസോൺ വിഷയങ്ങളിൽ സംസ്ഥാന സർക്കാർ മൗനം വെടിയണമെന്നും കേന്ദ്രസർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് ജനപ്രതികൾ നിരന്തരം ആവശ്യപ്പെട്ടിട്ടും പുറത്തു വിടാത്തത് മലയോര ജനതയെ വീണ്ടും വഞ്ചിക്കുകയാണെന്നും മലയോര ജനതയെ കിരാതനയങ്ങളിലേക്ക് തള്ളിവിടുന്നതിൽ ശക്തമായ ബഹുജനപ്രക്ഷോഭത്തിന് യുഡിഎഫ് നേതൃത്വം നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
ചടങ്ങിൽ യുഡിഎഫ് ജില്ലാ ചെയർമാൻ കെ ബാലനാരായണൻ അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് കെ പ്രവീൺകുമാർ മുഖ്യപ്രഭാഷണം നടത്തി.യുഡിഎഫ് കൺവീനർ അഹമ്മദ് പുന്നക്കൽ, ടിടി ഇസ്മായിൽ, ജോബി ഇലന്തൂർ, ടെന്നിസൺ ചാത്തൻകണ്ടം, സിപി ചെറിയ മുഹമ്മദ്, ബാബു പൈക്കാട്ടിൽ, സി കെ കാസിം, സി ജെ ആന്റണി,ഇബ്രാഹിം കൂടാത്തായി, കെ എം പൗലോസ്, അലക്സ് തോമസ് ചെമ്പകശ്ശേരി, സണ്ണി കാപ്പാട്ട് മല, വിൻസന്റ് വടക്കേമുറിയിൽ, ബാബു കളത്തൂർ,ഹമീദ് തിരുവമ്പാടി, ജയ്സൺ മേനാ കുഴി, അബൂബക്കർ മൗലവി,ജോസ് പൈക, അംബിക മംഗലത്ത്, ബോസ് ജേക്കബ്, മില്ലി മോഹൻ, എം സിറാജുദ്ദീൻ, പി ഗിരീഷ് കുമാർ, കെ എം ബഷീർ, ടോമി കൊന്നക്കൽ,ബിന്ദു ജോൺസൺ, ആയിഷ കുട്ടി സുൽത്താൻ, പിസി മാത്യു, ബിജു താന്നിക്കാക്കുഴി, മനോജ് വാഴ പറമ്പിൽ, രാജേഷ് ജോസ്, ബിപി റഷീദ്, പി വി മോഹൻലാൽ, ജമീല അസീസ്,മുഹമ്മദ് പാതിപ്പറമ്പിൽ, ലിസി ചാക്കോ, ചിന്ന അശോകൻ,അന്നക്കുട്ടി ദേവസ്യഎന്നിവർ പ്രസംഗിച്ചു.