.
കോഴിക്കോട്: ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ തടഞ്ഞ് കത്തി കാണിച്ച് ആഭരണങ്ങൾ കവരാൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ. ഫറോക്ക് പുറ്റേക്കാട് താമസിക്കുന്ന പാലാഴി ആശാരിക്കണ്ടി വീട്ടിൽ സുബിൻ ദാസി(34) നെയാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒൻപതാം തിയ്യതി വൈകീട്ട് 6.30ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരുമണ്ണയിലെ വള്ളിക്കുന്ന്-വടക്കേ പറമ്പ് റോഡിൽ വെച്ചായിരുന്നു കവർച്ചാ ശ്രമം.
യുവതി സ്ഥിരം യാത്ര ചെയ്യുന്ന സ്ഥലത്ത് ഒരു മണിക്കൂർ മുൻപേ സുബിൻ ദാസ് എത്തിയിരുന്നതായി പൊലീസ് പറഞ്ഞു. വള്ളിക്കുന്ന് എത്തിയപ്പോൾ ഇയാൾ പരാതിക്കാരിയുടെ സ്കൂട്ടറിനെ പിൻതുടർന്ന് വടക്കേ പറമ്പ് അമ്പലത്തിന് യുവതി സ്ഥിരം യാത്ര ചെയ്യുന്ന സ്ഥലത്ത്
ഒരു മണിക്കൂർ മുൻപേ സുബിൻ ദാസ് എത്തിയിരുന്നതായിപൊലീസ് പറഞ്ഞു.
വള്ളിക്കുന്ന് എത്തിയപ്പോൾ ഇയാൾ പരാതിക്കാരിയുടെ സ്കൂട്ടറിനെ പിൻതുടർന്ന് വടക്കേ പറമ്പ് അമ്പലത്തിന്
സമീപത്ത് വെച്ച് തടയുകയായിരുന്നു.
തുടർന്ന് കത്തി കാണിച്ച് ഭീഷണപ്പെടുത്തി
സ്വർണ്ണാഭരണങ്ങൾ കവരാൻ ശ്രമിച്ചു.
ഭയന്ന് നിലവിളിച്ച യുവതി തൊട്ടടുത്ത
വീട്ടിലേക്ക് ഓടിക്കയറി. ഇതോടെ സുബിൻ
സംഭവ സ്ഥലത്തു നിന്നും, വന്ന ബുള്ളറ്റിൽ തന്നെ രക്ഷപ്പെടുകയായിരുന്നു. ഹെൽമെറ്റും മാസ്കും ബാഗും
ധരിച്ചയാളാണ് അക്രമിച്ചതെന്ന് യുവതി ദൃക്സാക്ഷികളും പൊലീസിന് മൊഴി
നൽകിയിരുന്നു.ഫറോക്ക് അസി. കമ്മീഷണർ എംഎം സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് ക്രൈം സ്ക്വാഡ് സമീപത്തെ നിരീക്ഷണ കാമറ ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഇയാൾ പയ്യടിത്താഴം ഭാഗത്തേക്കാണ് പോയതെന്ന് തിരിച്ചറിഞ്ഞു. കൂടുതൽ വിവരം ലഭിക്കുന്നതിനായി ഫറോക്ക് പുറ്റേക്കാട് വരെയുള്ള 15 കിലോമീറ്ററിനുള്ളിലെ 146 ഓളം നിരീക്ഷണ കാമറകൾ പരിശോധിച്ചാണ് സഞ്ചരിച്ച ബുള്ളറ്റ് സംബന്ധിച്ച വ്യക്തമായ വിവരം സംഘടിപ്പിച്ചത്.
ബുള്ളറ്റ് ഉടമയെ ചോദ്യം ചെയ്തപ്പോൾ ഇയാളുടെ സുഹൃത്തായ സുബിൻ ദാസ് പാലാഴിയിലെ തറവാട് വീട്ടിൽ പോകാനെന്ന് പറഞ്ഞ് ബൈക്ക്പന്തീരാങ്കാവ് എസ്ഐ സനീഷ് സുബിനിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയും ജോലിക്ക് പോവാത്തതിനാലുള്ള സാമ്പത്തിക പ്രയാസം മറി കടക്കാനാണ് കവർച്ചാശ്രമം നടത്തിയതെന്നും ഇയാൾ മൊഴി നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.