*
ചരിത്രത്തിൽ ആദ്യമായി 60,000 രൂപ പിന്നിട്ട് സ്വർണം. ബുധനാഴ്‌ച 600 രൂപ കൂടിയതോടെ പവന്റെ വില 60,200 രൂപയിലെത്തി. ഇതോടെ മൂന്ന് ആഴ്ചക്കിടെ പവൻ്റെ വിലയിൽ 3000 രൂപയാണ് കൂടിയത്. ഗ്രാമിന് 75 രൂപ വർധിച്ച് 7,525 രൂപയിലെത്തി
47-ാമത് പ്രസിഡന്റായി ട്രംപ് അധികാരമേറ്റതോടെ ആഗോളതലത്തിൽ ആശങ്ക വർധിച്ചതാണ് സ്വർണത്തിൽ കുതിപ്പുണ്ടാക്കിയത്. പ്രധാന കറൻസികളുമായുള്ള ഡോളറിന്റെ മൂല്യത്തിൽ 0.6 ശതമാനം ഇടിവുണ്ടായതും സ്വർണം നേട്ടമാക്കി.
ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 2,719 ഡോളറിലെത്തി. രാജ്യത്തെ കമ്മോഡിറ്റി എക്സ്‌ചേഞ്ച് ആയ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണ വില 81,413 രൂപയാണ്.