കസേര കളിക്ക് അന്ത്യം; ഡോ. ആശാദേവി കോഴിക്കോട് ഡി.എം.ഒ

Jan. 22, 2025, 8:30 p.m.

കോഴിക്കോട് :ആരോഗ്യ വകുപ്പിലെ പുതിയ സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങി. ഡോ. ആശാദേവി കോഴിക്കോട് ഡി.എം.ഒ ആകും. ഡോ. എൻ രാജേന്ദ്രനെ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടറായി നിയമിച്ചു. കോഴിക്കോട് ഡി.എം.ഒ ഓഫീസിലെ കസേര തർക്കം മൂലം നേരത്തെ ആരോഗ്യ വകുപ്പിലെ സ്ഥലം മാറ്റം വിവാദമായിരുന്നു.
സ്ഥലം മാറിയെത്തിയ ആശാ ദേവിക്ക് കസേര ഒഴിഞ്ഞ് കൊടുക്കാൻ മുൻ ഡി.എം.ഒ എൻ രാജേന്ദ്രൻ തയ്യാറാകാതെ വന്നതോടെയായിരുന്നു തർക്കം ആരംഭിച്ചത്. സ്ഥലം മാറ്റത്തിനെതിരെ നേരത്തെ രാജേന്ദ്രൻ നേടിയ സ്റ്റേ നീക്കിയതിനു പിന്നാലെയായിരുന്നു ആശാദേവി ചുമതല ഏറ്റെടുക്കാൻ എത്തിയത്.

കഴിഞ്ഞ മാസം ഒമ്പതിന് ആരോഗ്യവകുപ്പ് ഇറക്കിയ സ്ഥലംമാറ്റ ഉത്തരവോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. മൂന്ന് ഡി.എം.ഒമാരെയും നാല്അഡീഷണൽ ഡയറക്‌ടർമാരെയും ആണ് സ്ഥലം മാറ്റിയത്. കോഴിക്കോട് ഡി.എം.ഒ ഡോക്‌ടർ എൻ രാജേന്ദ്രനു പകരം ഡോക്‌ടർ ആശാദേവി ഡിസംബർ പത്തിന് ചുമതല ഏറ്റു.

പിന്നാലെ സ്ഥലം മാറ്റ ഉത്തരവിന് എതിരെ എൻ രാജേന്ദ്രൻ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമർപ്പിച്ചു. അനുകൂല ഉത്തരവ് വാങ്ങി രാജേന്ദ്രൻ വീണ്ടും കോഴിക്കോട് ഡി.എം.ഒ ആയി ചുമതലയേറ്റുഅവധിയിൽ ആയിരുന്ന ഡോക്ടർ ആശാദേവി ഡി.എം.ഒ ഓഫീസിൽ എത്തിയതോടെ ഓഫീസിൽ രണ്ടു ഡി.എം.ഒ എന്ന സ്ഥിതിയായി. എന്നാൽ ജോലിയിൽനിന്ന് മാറണം എന്ന ഉത്തരവ് കിട്ടിയില്ലെന്നു പറഞ്ഞാണ് ഡോ. രജേന്ദ്രൻ സ്ഥാനത്ത് തുടർന്നത്.

മാറാൻ തയ്യാറല്ലെന്ന് ഡോ. രാജേന്ദ്രൻ നിലപാട് സ്വീകരിച്ചതോടെ കോഴിക്കോട് ഡി.എം.ഒ ഓഫീസിലെ കാബിനിൽ രണ്ട് പേർ ഒന്നിച്ചിരിക്കുന്ന സ്ഥിതിയിലേക്കെത്തി. നിയമപ്രകാരം താനാണ് ഡി.എം.ഒ എന്ന് രാജേന്ദ്രനും വിധി തനിക്ക് അനുകൂലമാണെന്ന് ആശാദേവിയും നിലപാട് എടുത്തു.
കസേരകളി തുടർന്നതോടെയാണ് ആരോഗ്യവകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. ഡോ. രാജേന്ദ്രൻ ഉടൻ ആരോഗ്യവകുപ്പ് ഡയറക്‌ടറേറ്റിൽ ജോയിൻ ചെയ്യണമെന്നും ആശാദേവി കോഴിക്കോട് ഡി.എം.ഒ ആയി ചാർജെടുക്കണമെന്നും ഒടുവിൽ ഉത്തരവിടുകയായിരുന്നു.


MORE LATEST NEWSES
  • പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍
  • ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് അനായാസ വിജയം
  • വിവാഹാഘോഷത്തിനിടെ റീൽസ് ചിത്രീകരണത്തിൽ നവവരൻ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസ്.
  • ബൈക്കിലെത്തിയ രണ്ടംഗ സംഘം വ്യാപാരിയെ മർദ്ദിച്ച് പണവും മൊബൈൽ ഫോണും കവർന്നതായി പരാതി
  • വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി കേസെടുത്തു
  • വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി കേസെടുത്തു
  • കവുങ്ങ് ദേഹത്തു വീണ് യുവാവ് മരിച്ചു
  • വിദ്യാർഥിയുടെ വിഡിയോ പകർത്തി പ്രചരിപ്പിച്ച സംഭവം: റിപ്പോർട്ട് നൽകാൻ നിർദേശം
  • വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
  • മലപ്പുറം സ്വദേശി ഹൃദയാഘാതംമൂലം ഷാർജയിൽ മരിച്ചു
  • വിവാഹിതയായ യുവതിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
  • മരണ വാർത്ത
  • തെങ്ങുകയറ്റത്തിനിടെ ഷോക്കേറ്റ് തെറിച്ച് വീണ തൊഴിലാളിക്ക് രക്ഷകരായി തൊഴിലുറപ്പ് തൊഴിലാളികൾ.
  • കരിപ്പൂർവിമാനദുരന്തത്തിൽ തകർന്ന എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ ഭാഗങ്ങൾ ഡൽഹിയിലേക്ക് കൊണ്ടുപോയി
  • സുബൈദ കൊലക്കേസ്; പ്രതിക്ക്‌ മാനസിക വിഭ്രാന്തി; കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി
  • മലപ്പുറം തിരൂരങ്ങാടിയിൽ വൻ സ്പിരിറ്റ് വേട്ട
  • സ്വര്‍ണ്ണം സര്‍വ്വകാല റെക്കോര്‍ഡില്‍*
  • കർണാടകയിൽ വാഹനാപകടത്തിൽ പത്ത് പേർ മരണപ്പെട്ടു .
  • ബൈക്കപകടം; യുവാവിന് ദാരുണാന്ത്യം
  • അനധികൃതമായി ഭൂമി സ്വന്തമാക്കിയെന്ന പരാതിയിൽ പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം
  • മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രവർത്തകരെ അപമാനിച്ചതിൽ പ്രതിഷേധിച്ച് മൂർക്കനാട് സി.പി.എം പ്രവർത്തകരുടെ കൂട്ടരാജി.
  • സുബൈദ കൊലക്കേസ്; പ്രതിക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും
  • മരണ വാർത്ത
  • താനൂർ ബോട്ടപകടത്തിൽ അന്വേഷണ കമ്മീഷൻ തെളിവെടുപ്പ് തുടങ്ങി.
  • കണ്ണൂരിൽ 18 ഏരിയ സെക്രട്ടറിമാരിൽ ഒറ്റ പെണ്ണിനെയും കിട്ടീട്ടില്ല'; എം.വി. ഗോവിന്ദന് കാന്തപുരത്തിന്‍റെ മറുപടി
  • മെഡി.കോളേജിലെ മരുന്ന് പ്രതിസന്ധി ഒഴിയാതെ ദുരിതം
  • അധ്യാപക൪ക്ക് നേരെ കൊലവിളി; വിദ്യാ൪ത്ഥിക്ക് സസ്പെൻസഷൻ
  • കാട്ടുപന്നികളെ നിയമം അനുശാസിക്കുന്ന പോലെ കൊല്ലണം: ഹൈക്കോടതി
  • കൊടുവള്ളി സ്വദേശിയെ മദ്യമൊഴിച്ചു കത്തിച്ചു കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും.
  • പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി
  • പത്താം ക്ലാസുകാരി ഗര്‍ഭിണിയായ സംഭവം: യുവാവ് അറസ്റ്റില്‍
  • യുവതിയെ കത്തി കാണിച്ച് ആഭരണങ്ങൾ കവരാൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ
  • യുഡിഎഫ് അധികാരത്തിൽ വന്നാൽ മലയോര ജനതയുടെ താല്പര്യം സംരക്ഷിക്കും ; എം എം ഹസൻ
  • ബോബി ചെമ്മണൂരിന് ജയിലിൽ സഹായം ചെയ്തുവെന്ന പരാതിയിൽ ജയിൽ ഡിഐജിക്കും സൂപ്രണ്ടിനും സസ്‌പെൻഷൻ
  • സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.
  • വീടിന് മുകള്‍ നിലയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു.
  • കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ വൻ ക്രമക്കേടെന്ന് സിഎജി റിപ്പോർട്ട്.
  • എയ്ഡഡ് സ്കൂളിൽ 56വയസിനുള്ളിലുള്ളവരെ ദിവസവേതനത്തിൽ അധ്യാപകരായി നിയമിക്കാം, ഉത്തരവിറങ്ങി
  • തൊട്ടിൽ കയർ കഴുത്തിൽ കുടുങ്ങി ഒന്നരവസുകാരന് ദാരുണാന്ത്യം.
  • നഴ്‌സിങ് സ്റ്റാഫിനെ മരിച്ച നിലയില്‍ കണ്ടെത്തി 
  • കൊയിലാണ്ടി സ്വദേശി ഖത്തറിൽ നിര്യാതനായി
  • വിവാഹാഘോഷത്തിനിടെ കാറുകളില്‍ അപകടകരമായി യുവാക്കളുടെ റീല്‍സ് ചിത്രീകരണം
  • എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
  • എം.ഡി.എം.എ യുമായി യുവാക്കൾ പിടിയിൽ
  • ബൈക്കിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം
  • വിവാഹ സംഗമം സഞ്ചരിച്ച കാർ ബസ്സിലിടിച്ച് അപകടം നാലുപേർക്ക് പരിക്ക്
  • പണവും,ആക്ടിവ സ്കൂട്ടറും, മൊബൈൽ ഫോണുമായി യുവാവ് കടന്നുകളഞ്ഞതായി പരാതി
  • വിഷപ്പുല്ല് തിന്ന് നാലു പശുക്കൾ ചത്തു.
  • അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
  • മരണവാർത്ത