വയനാട്:പൊള്ളലേറ്റ് ചികിത്സയിലായിരുന്ന
വയോധിക മരിച്ചു.നമ്പ്യാർകുന്ന് ആനമുണ്ട തങ്കമ്മ (81) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ബുധനാഴ്ച്ച വീടിനു സമീപത്തെ കുളിമുറിയിൽ നിന്നും ഇവരെ തീപ്പൊള്ളലേറ്റനിലയിൽ സമീപവാസിക ളാണ് കണ്ടത്. പുക ഉയരുന്നത് കണ്ട സമീപ വാസികളെത്തി വയോധികയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തിൽ നൂൽപ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചു.