ഈങ്ങാപ്പഴ: ഈങ്ങാപ്പുഴ പയോണ ഹൗസിംഗ് കോളനിയിലെ മുപ്പതോളം കുടുംബങ്ങളുടെ ഏക ആശയമായ കുടിവെള്ള പെെപ്പുകള്‍ സാമൂഹിക ദ്രോഹികള്‍ നശിപ്പിച്ചു.കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശത്ത് വര്‍ഷങ്ങള്‍ക്ക് മുംമ്പ് പയോണ മഹല്ല് കമ്മിറ്റിയുടെ കീഴിലുള്ള ദയ നിർമ്മിച്ചു നൽകിയ കുടിവെള്ള കണക്ഷന്റെ പൈപ്പുകളാണ് നശിപ്പിക്കപ്പെട്ടത്. ഇതോടെ ഈ വെള്ളത്തെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങൾ ശുദ്ധജലം ലഭിക്കാതെ പ്രയാസപ്പെടുകയാണ്. പ്രദേശവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ താമരശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ ഷാഫി വളഞ്ഞപാറ, മഹല്ല് കമ്മിറ്റി ഭാരവാഹികളായ മൊയ്തു ഹാജി,റഫീഖ്, അബ്ദുൽ സമദ് ഹാജി, ഷാജീർ എന്നിവർ സ്ഥലം സന്ദർശിച്ചു.