കോടഞ്ചേരി:ഇ എസ് ഐ ബഫർസോൺ വിഷയങ്ങളിൽ സംസ്ഥാന സർക്കാർ ഒളിച്ചുകളി അവസാനിപ്പിച്ച് അന്തിമ വിജ്ഞാപനത്തിന്റെ റിപ്പോർട്ട് പുറത്തുവിട്ട് മലയോരമേഖലയെ ഇഎസ്ഐ നിന്ന് പൂർണ്ണമായി ഒഴിവാക്കി ജനങ്ങളുടെ ആശങ്ക അകറ്റുക, വന്യ മൃഗ ശല്യത്തിൽ നിന്നും മലയോര ജനതയെ രക്ഷിക്കുക കാർഷിക മേഖലയിലെ തകർച്ചയ്ക്കും പരിഹാരം കാണുക.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷകദ്രോഹങ്ങൾക്കെതിരെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ നയിക്കുന്ന മലയോര സമരജാഥ ജനുവരി 28ആം തീയതി വൈകിട്ട് അഞ്ചുമണിക്ക് കോടഞ്ചേരി എത്തുന്നജാഥ വിജയിപ്പിക്കുവാൻ മണ്ഡലം കോൺഗ്രസ് കൺവെൻഷൻതീരുമാനിച്ചു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട വാർഡ് പ്രസിഡന്റ് മാർക്കുള്ള എഐസിസി നിർദ്ദേശം ഐഡി കാർഡ് വിതരണവും മണ്ഡലം നേതൃത്വത്തെ കൺവെൻഷനും
കെപിസിസി മെമ്പർ പിസി ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, സണ്ണി കാപ്പാട്ട് മല, റോയി കുന്നപ്പള്ളി, ജോസ് പൈക, ഫ്രാൻസിസ് മുണ്ടാട്ടിൽ, ഫ്രാൻസിസ് ചാലിൽ, ചന്ദ്രൻ മങ്ങാട്ടുകുന്നേൽ, ബിജു ഓത്തിക്കൽ, സൂസൻ കേഴപ്ലക്കൽ, റെജി തമ്പി,അന്നക്കുട്ടി ദേവസ്യ, വിൽസൺ തറപ്പേൽ, ജോസഫ് ആലവേലി ചിന്നാ അശോകൻ, സിസിലി ജേക്കബ്, സിദ്ദിഖ് കാഞ്ഞിരാൻ, കുര്യാച്ചൻ വെള്ളാങ്കൽ, ജോർജ് പുത്തൻപുര,ജോയ് മോളെകുന്നേൽ, ഉഷാപ്രകാശ്,എന്നിവർ പ്രസംഗിച്ചു.