കേരളത്തിലെ 50 ജിമ്മുകളില്‍ നിന്നും 1.5 ലക്ഷം രൂപയുടെ ഉത്തേജക മരുന്നുകള്‍ പിടിച്ചെടുത്തു

Jan. 29, 2025, 7:17 a.m.

തിരുവനന്തപുരം: ജിമ്മുകളിലെ അനധികൃത മരുന്നുകള്‍ കണ്ടെത്തുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനുമായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ 50 ജിമ്മുകളില്‍ പരിശോധന നടത്തുകയും ഏകദേശം ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ശരീര സൗന്ദര്യ മത്സരങ്ങളുടെ ഭാഗമായി ഡിസംബര്‍ മാസത്തില്‍ ജിമ്മുകള്‍ കേന്ദ്രീകരിച്ച് ഉത്തേജക മരുന്നുകള്‍ അനധികൃതമായി ഉപഭോക്താക്കള്‍ക്ക് നല്‍കി വരുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ഇത്തരത്തില്‍ ഒരു പരിശോധന നടത്തിയത്. 

ഈ ജിമ്മുകള്‍ക്കെതിരെ കേസെടുത്ത് കര്‍ശന നിയമ നടപടികള്‍ സ്വീകരിച്ച് വരുന്നതായി ആരോഗ്യ മന്ത്രി വ്യക്തമാക്കി. ജിമ്മുകളില്‍ നിന്നും പിടിച്ചെടുത്ത മരുന്നുകളില്‍ പല രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകളും ഉള്‍പ്പെടും. തൃശൂരിലെ ഒരു ജിം ട്രെയിനറുടെ വീട്ടില്‍ നിന്ന് വന്‍തോതിലുള്ള മരുന്ന് ശേഖരം വകുപ്പിലെ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത മരുന്നുകള്‍ എല്ലാം തന്നെ സ്റ്റിറോയ്ഡുകള്‍ അടങ്ങിയവയാണ്. ഡോക്ടറുടെ കുറിപ്പടി പ്രകാരം മാത്രം കഴിക്കേണ്ട മരുന്നുകളാണ് ഇവ. 

ഇത്തരം മരുന്നുകള്‍ അംഗീകൃത ഫാര്‍മസികള്‍ക്ക് മാത്രമേ വില്‍ക്കാന്‍ അധികാരമുള്ളൂ. ഇത്തരത്തിലുള്ള മരുന്നുകളുടെ ഉപയോഗം കൊണ്ട് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജിമ്മുകള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ ശക്തമാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. തൃശൂരില്‍ ഇന്നും പരിശോധന നടന്നു. മന്ത്രിയുടെ നിര്‍ദേശ പ്രകാരം യുവജനങ്ങളില്‍ ഇത്തരത്തിലുള്ള മരുന്നുകളുടെ ദൂഷ്യഫലങ്ങളെപ്പറ്റി ബോധവത്ക്കരണം നല്‍കാനായി അവബോധ ക്ലാസുകള്‍ നടത്താനും വകുപ്പ് തീരുമാനമെടുത്തിട്ടുണ്ട്.


MORE LATEST NEWSES
  • ട്രംപിന്റെ ഭീഷണി; യുഎസ് ഇറക്കുമതി ഉൽപന്നങ്ങൾക്കുള്ള തീരുവ ഇന്ത്യ വെട്ടിക്കുറച്ചേക്കും
  • മലപ്പുറത്ത് കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത നിലയില്‍
  • അമേരിക്കയില്‍ യാത്രാവിമാനം സെെനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് നദിയില്‍ വീണു
  • രണ്ട് വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടിൽ കൂട്ട ആത്മഹത്യയ്ക്ക് ശ്രമമെന്ന് സൂചന
  • ന്യൂനപക്ഷ സ്കോളർഷിപ്പ് ഫണ്ട് വെട്ടിക്കുറച്ച് സർക്കാർ
  • ചുരത്തിൽ സ്വകാര്യ ബസ്സ് തകരാറിലായി ഗതാഗത തടസ്സം
  • മൂടാടിയില്‍ ട്രെയിന്‍തട്ടി തമിഴ്‌നാട് സ്വദേശി മരിച്ചു.
  • രണ്ട് വയസുകാരിയെ കാണാതായെന്ന് പരാതി
  • മരണ വാർത്ത
  • കടുവ ആക്രമണം: പരിക്കേറ്റ കുട്ടിക്കാട്ടാന ചരിഞ്ഞു
  • പ്ലാറ്റിനം ജൂബിലി: ബ്രോഷർ പ്രകാശനം ചെയ്തു
  • മകനെ ഒളിപ്പിച്ച ശേഷം കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകി; പിതാവ് അറസ്റ്റിൽ
  • തെങ്ങുകയറ്റ തൊഴിലാളി അപകടത്തില്‍പ്പെട്ട് തെങ്ങില്‍ തൂങ്ങിക്കിടന്നത് രണ്ട് മണിക്കൂറോളം
  • ചുങ്കത്ത് ദേശീയപാതയിലെ കുഴിയിൽ ചാടി സ്കൂട്ടർ മറിഞ്ഞ് വയോധികന് പരുക്ക്
  • സിദ്ധാർത്ഥന്റെ മരണം; പ്രതികളായ വിദ്യാർത്ഥികൾക്ക് മണ്ണുത്തി കാമ്പസിൽ പഠനം തുടരാൻ അനുമതി
  • പോക്സോ അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
  • സ്കൂൾ ബസിൽ കത്തിക്കുത്ത്; ഒമ്പതാം ക്ലാസുകാരന് കുത്തേറ്റു
  • സംസ്ഥാനത്തെ 30 തദ്ദേശ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24ന്
  • ഉയർന്ന യാത്രാനിരക്ക്: കേന്ദ്ര ഹജ്ജ് കമ്മിറ്റി സിഇഒയെ കണ്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാൻ
  • ചെങ്കല്‍ ക്വാറിയില്‍ ലോറി മറിഞ്ഞ് അപകടം.
  • കാണാതായ രണ്ടുവയസുകാരിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി
  • കാരശ്ശേരിയിൽ മധ്യവയസ്‌കന്‍റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി
  • പഞ്ചാരക്കൊല്ലിയില്‍ കടുവ ചത്തതില്‍ ദുരൂഹതയെന്ന് പരാതി
  • പൊലീസുകാരൻ എന്ന വ്യാജേന വ്യാപാരികളിൽനിന്ന് പണം തട്ടാൻ ശ്രമിച്ച പിടികിട്ടാപ്പുള്ളി പിടിയിൽ.
  • തൃശൂരില്‍ യുവതിയുടെ വീട്ടിലെത്തി 23-കാരൻ തീകൊളുത്തി മരിച്ചു, പ്രണയ നൈരാശ്യമെന്ന് സുഹൃത്തുക്കള്‍*
  • കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപെട്ട് മുങ്ങിമരിച്ചു
  • പാറക്കടവിൽ വീണ്ടുമൊരു തെരുവുനായ ആക്രമണം.
  • വന്യജീവി ആക്രമം.,ജനങ്ങളുടെ ഭീതിയകറ്റണം. സ്വതന്ത്ര കർഷക സംഘം
  • താമരശ്ശേരിയിൽ ഒൻപത് വീടുകളിൽ മോഷണം നടത്തിയ പ്രതിയെ പിടിയിൽ
  • സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍
  • സംസ്ഥാനത്ത് ബസുകളിൽ ഇനി മുതൽ കാമറ നിർബന്ധം; മാർച്ച് 31 വരെ സമയം
  • വീടിനുള്ളിൽ അവശനിലയിൽ പത്തൊമ്പത്കാരിയെ കണ്ടെത്തി, ആൺ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ
  • മകന്റെ പച്ചക്കറിക്കടയില്‍ കഞ്ചാവ് കൊണ്ടുവെച്ചെന്ന കേസില്‍ അച്ഛന്റെ കൂട്ടാളിയായ കര്‍ണാടക സ്വദേശി പിടിയിൽ
  • ശമ്മാസ് അൻവർ ഖത്തിറിൽ നിര്യാതനായി
  • കല്യാണസദ്യയ്ക്കിടെ ടച്ചിങ്സിനെച്ചൊല്ലി തല്ല്; രണ്ടുപേര്‍ക്ക് തലയ്ക്ക് പരുക്ക്
  • പതിവിലും നേരത്തെ ചൂട് എത്തി:ഫ്രൂട്സിനു വില കുതിച്ചുയരുന്നു
  • ഓട്ടോ ഡ്രൈവറെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പിടിയിൽ
  • ഭാവവ്യത്യാസമില്ലാതെ ചെന്താമര; മൂന്നുപേരെ കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്നും മൊഴി നൽകി.
  • നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര പിടിയില്‍
  • മലയോര സമര യാത്രയ്ക്ക് കോടഞ്ചേരിയിൽ സ്വീകരണം നൽകി.
  • ചെന്താമരയെ മാട്ടായിയില്‍ കണ്ടതായി നാട്ടുകാര്‍, സ്ഥിരീകരിച്ച് പൊലീസ്, വ്യാപക തിരച്ചില്‍
  • നെന്മാറ ഇരട്ട കൊലപാതകം ; നെന്മാറ എസ്എച്ച്ഒ യെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു.
  • ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്
  • ഒരുത്തിയെ കൊന്നു, ഇനി രണ്ടെണ്ണം കൂടിയുണ്ട്, അവരെ കൂടി കൊല്ലും'; ചെന്താമര അന്ന് പറഞ്ഞത് വെളിപ്പെടുത്തി സെക്യൂരിറ്റി ജീവനക്കാരൻ
  • തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു.
  • നാദാപുരത്ത് വീടിന്റെ ജനല്‍ചില്ലുകള്‍ അജ്ഞാതര്‍ അടിച്ചു തകര്‍ത്തു.
  • നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതിയെന്ന സംശയത്തിൽ ആള് മാറി അറസ്റ്റ്.
  • സഊദിയിൽ വാഹനാപകടം; മലയാളിയടക്കം പതിനഞ്ച് മരണം; ഒൻപത് പേർ ഇന്ത്യക്കാർ
  • ചെന്താമരയുടെ മൊബൈൽ തിരുവമ്പാടിയിൽ വെച്ച് ഓണായതായി വിവരം: പ്രദേശത്ത് പരിശോധന നടത്തി
  • കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിച്ച് പ്രിയങ്കാ ഗാന്ധി.