കോഴിക്കോട്: പാറക്കടവിൽ വീണ്ടുമൊരു തെരുവുനായ ആക്രമണം. കുറച്ചുദിവസങ്ങൾക്കു മുൻപാണ് തെരുവുനായയ്ക്കു മുൻപിൽപ്പെട്ട ഒരു കുട്ടി തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. അതേസ്ഥലത്തു തന്നെയാണ് വീണ്ടും തെരുവുവായ ഭീഷണി നിലനിൽക്കുന്നത്. അന്നും പെട്ടെന്നൊരു വാൻ വന്നുനിന്നതായിരുന്നു കുട്ടിക്ക് രക്ഷയായത്. ഒപ്പം തന്നെ അടുത്തുള്ളൊരു സ്ത്രീയും ഓടിവന്നതോടെ തെരുവുനായ മാറിപ്പോയി. അന്ന് തെരുവുനായയ്ക്കു മുൻപിൽപ്പെട്ടത് പെൺകുട്ടി ആയിരുന്നെങ്കിൽ ഇന്നൊരു ആൺകുട്ടിയാണെന്ന വ്യത്യാസം മാത്രം.അതേ സ്ഥലത്താണ് ഇന്നൊരു ആൺകുട്ടിയെ തെരുവുനായ ഓടിച്ചിട്ട് ആക്രമിക്കാൻ ശ്രമിക്കുന്നത്. സ്കൂളിലേക്ക് പോകാൻ ബസ് കാത്തുനിൽക്കെയാണ് കുട്ടിയെ തെരുവുനായ ഓടിച്ചത്. ഇത്തരം സാഹചര്യങ്ങളിൽ കുട്ടികൾക്കുണ്ടാകുന്ന ഒരു മാനസിക ആഘാതം എത്രത്തോളമാണെന്ന് മനസിലാക്കാവുന്നതേയുള്ളൂ. അന്ന് ആക്രമിക്കാൻ ശ്രമിച്ച അതേ നായ തന്നെയാണോയെന്നതും സംശയിക്കേണ്ടിയിരിക്കുന്നു.