വടകര: മൂടാടി വെള്ളറക്കാട് ട്രെയിന്‍തട്ടി തമിഴ്നാട് സ്വദേശി മരിച്ചു. വിരുധനഗഗര് അറപ്പുകതൈ റാഹുല്‍ ആണ് മരിച്ചത്. ഇരുപത്തിനാല് വയസായിരുന്നു.
ഇന്നലെ 5.45ഓടെയായിരുന്നു സംഭവം. കൊച്ചുവേളി അമൃതസര്‍ എക്സ്പ്രസാണ് തട്ടിയത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി. നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തുടർന്ന് പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി