കൊല്ലം: ശക്തികുളങ്ങരയിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ശക്തികുളങ്ങര സ്വദേശി രമണി. സഹോദരി സുഹാസിനി. സുഹാസിനിയുടെ മകൻ സൂരജ് എന്നിവർക്കാണ് വെട്ടേറ്റത്. രമണിയുടെ ഭർത്താവ് അപ്പുക്കുട്ടനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കാരണമെന്ന് പോലീസ് അറിയിച്ചു.
വ്യാഴാഴള്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ശക്തികുളങ്ങരയിലെ രമണിയുടെ വീട്ടിൽ വെച്ചായിരുന്നു ആക്രമണമുണ്ടായത്. രമണിയും ഭർത്താവ് അപ്പുക്കുട്ടനും തമ്മിലുള്ള പ്രശ്നമാണ് അനിഷ്ടസംഭവത്തിലേക്കെത്തിച്ചതെന്നാണ് അനുമാനം.
അപ്പുക്കുട്ടനും ഭാര്യയും തമ്മിൽ ദീർഘകാലമായി പ്രശ്നങ്ങളുണ്ടായിരുന്നു. ഇന്ന് ഇരുവരും വഴക്കിടുകയും അപ്പുക്കുട്ടൻ വാക്കത്തിയെടുത്ത് തലയിൽ വെട്ടുകയുമായിരുന്നു. ഇവരുടെ നിലവിളി കേട്ടാണ് തൊട്ടടുത്ത് താമസിക്കുന്ന രമണിയും സൂരജും എത്തി ഇയാളെ തടയാൻ ശ്രമിച്ചത്.ഇതിനിടെ അപ്പുക്കുട്ടൻ ഇവരെയും വെട്ടുകയായിരുന്നു.