താമരശ്ശേരി : റോഡുസുരക്ഷ മാസാചരണത്തിൻ്റെ ഭാഗമായി റോഡ് ആക്സിഡൻ്റ് ആക് ഷൻ ഫോറം കോഴിക്കോട് ജില്ല പ്രവർത്തക കൺവൻഷൻ താമരശ്ശേരി വടക്കുണ്ട് ഫെയ്മസ് ബേക്കറി ഹാളിൽ സംഘടിപ്പിച്ചു. ജില്ല പ്രസിഡണ്ട് മൊയ്തു മുട്ടായിയുടെ അധ്യക്ഷതയിൽ റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു ഉദ്ഘാടനം ചെയ്തു.
റോഡപകട നിവാരണത്തിന്നായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ റോഡുസുരക്ഷ കൗൺസിലുകൾ കാര്യക്ഷമമാക്കുകയും റോഡുസുരക്ഷ ബോധവൽക്കരണം തുടർ പരിപാടിയാക്കുകയും വേണമെന്ന് ഉദ്ഘാടകൻ പറഞ്ഞു. ജില്ലയിലെ ബസ്സ്റ്റാൻ്റുകൾ കേന്ദ്രീകരിച്ച് റോഡുസുരക്ഷ ജനസദസ്സുകൾ, വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള റോഡുസുരക്ഷാ ബോധവൽക്കരണ സെമിനാറുകൾ എന്നിവ നടത്താൻ യോഗത്തിൽ തീരുമാനമായി. ടി പി എ മജീദ് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ഭാരവാഹികളായ വിജയൻ കൊളത്തായി, അനീഷ് മലാപ്പറമ്പ്, മുഹമ്മദ് ഫാരിസ്, ഫൗസിയ പാലങ്ങാട്, പി കെ മജീദ്, എംകെ ഹസീന ടീച്ചർ, ടി കെ അബ്ദുൽ ഗഫൂർ, ദിനേശ് ബാബു അത്തോളി,പി കെ. സുകുമാരൻ, പി. അബൂബക്കർ, മുഹമ്മദുകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. ജില്ല ജനറൽ സെക്രട്ടറി നസീം കൊടിയത്തൂർ സ്വാഗതവും കെ സി അസൈനാർ നന്ദിയും പറഞ്ഞു.