മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയിൽ സഹോദരിമാര്‍ സഞ്ചരിച്ച സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. വൈലത്തൂർ ഇട്ടിലാക്കൽ സ്വദേശി കമറുന്നിസ (47) ആണ് മരിച്ചത്. കമറുന്നിസയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. അപകടത്തില്‍ കമറുന്നിസയുടെ മകനും സഹോദരിക്കും പരിക്കേറ്റു. പനമ്പുഴ പാലത്തിൽ ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം.