വയനാട്:പനമരം പഞ്ചായത്ത് വാർഡ് മെമ്പർ ബെന്നി ചെറി യാനെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി ഷിഹാ ബിനെയാണ് പനമരം പോലീസ് കർണാടകയിൽ നിന്നും പിടികൂടിയത്. ബെന്നി ചെറിയാനെ ആക്രമിച്ച സംഭവത്തിൽ പനമരം പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.
പനമരം സ്വദേശികളും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമായ ഷിഹാബ് ,അക്ഷയ,് ഇര്‍ഷാദ, സനല്‍ എന്നിവര്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെയാണ് കേസെടുത്തത്.
ഇതില്‍ ഷിഹാബും ഇര്‍ഷാദും മറ്റൊരു വധശ്രമ കേസിലെ കേസിലെ പ്രതികള്‍ കൂടിയാണ്.പനമരം പഞ്ചായത്തില്‍ ഈ മാസം 29ന് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബെന്നിയെ ആക്രമിച്ചത്.
എല്‍ഡിഎഫ് ഭരിക്കുന്ന പനമരം പഞ്ചായത്തിലെ ഭരണമുന്നണി അംഗം ആയിരിക്കെ തന്നെ പഞ്ചായത്തിനെതിരെ ബെന്നി ചെറിയാന്‍ സമരം നടത്തിയിരുന്നു. പഞ്ചായത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും ഉന്നയിച്ച് 16 ദിവസം നിരാഹാരം കിടന്നതോടെ ജെഡിഎസ് അംഗം ബെന്നി ചെറിയാനെ പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നും പുറത്താക്കി.