കോഴിക്കോട്: സാമൂതിരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വാര്‍ഷികാഘോഷ പരിപാടിക്കിടെ ജീവനക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ്‌ചെയ്തു. കോഴിക്കോട് പുതിയപാലം സ്വദേശികളായ റദുല്‍, അക്ഷയ് എന്നിവരെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരേയും വൈകീട്ടോടെ കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരാക്കും. ഭീഷണിപ്പെടുത്തല്‍, ശാരീരികമായി കൈയേറ്റം ചെയ്യല്‍, ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിക്കല്‍ ഉള്‍പ്പെടെ ആറു വകുപ്പുകളിലാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.