കോഴിക്കോട്: രാമനാട്ടുകരയിൽ യുവാവിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി. നീറാട് സ്വദേശി ഷിബിനാണ് കൊല്ലപ്പെട്ടത്. ഷിബിനും ഹിജാസും ഇന്നലെ രാത്രി ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു.മദ്യപാനത്തിനിടെ ഹിജാസിനു നേരെ ലൈംഗികാതിക്രമത്തിനു ഷിബിൻ ശ്രമിച്ചു. പിന്നീട് ഷിബിനെ ഹിജാസ് സ്ക്രൂ ഡ്രൈവർ കൊണ്ടു കുത്തിയെന്നാണ് പൊലീസിന്റെ നിഗമനം. ആളെ തിരിച്ചറിയാനാകാത്ത വിധത്തിൽ മുഖം കല്ലുപയോഗിച്ച് വികൃതമാക്കിയ നിലയിലായിരുന്നു.
കുത്തേറ്റു വീണ ഷിബിന്റെ മേൽ ഹിജാസ് വെട്ടുകല്ല് എടുത്തിട്ടു. ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിനിടെയാണ് കൃത്യം നടത്തിയ പ്രതി ഹിജാസ് പൊലീസിൽ കീഴടങ്ങിയത്.ഇയാളെ പോലിസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
രാവിലെ പത്തുമണിയോടെയാണ് രാമനാട്ടുകര ബൈപ്പാസിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് ഫറോക്ക് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.