എടക്കര: നിലമ്പൂർ സൗത്ത് ഡിവിഷനിലെ കരുളായി വനമേഖലയിൽ പുലിയെ ചത്തനിലയിൽ കണ്ടെത്തി.
കരുളായി റേഞ്ചിലെ പടുക്ക വനത്തിൽ ബാലംകുളം അണക്കെട്ടിലാണ് ഞായറാഴ്ച രാവിലെ ബീറ്റ് സന്ദർശനത്തിനിടെ വാച്ചർമാർ പുലിയുടെ ജഡം കണ്ടെത്തിയത്. പത്തു വയസ്സുള്ള ആൺപുലിയാണ് ചത്തത്.
പ്രായാധിക്യംമൂലമോ മറ്റു മൃഗങ്ങളുമായുള്ള ഏറ്റുമുട്ടലിലോ ആകാമെന്നാണ് സംശയം. ശരീരത്തിൽ കാര്യമായ പരിക്കുകളൊന്നും കാണാനില്ല. പോസ്റ്റ്മോർട്ട നടപടികൾക്കുശേഷമേ മരണകാരണം വ്യക്തമാവൂ