മലപ്പുറം കരുവാരകുണ്ട് വട്ടമലയിൽ ബസ്സ് മറിഞ്ഞു നിരവധി പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല എടക്കരയിൽ നിന്നും മലമ്പുഴയിലേക്ക് വിനോദ യാത്ര പോയ ബസ്സ് ആണ് അപകടത്തിൽ പെട്ടത് . പരിക്കേറ്റ നാലോളംപേരെ
തൊട്ടടുത്ത ഹോസ്പിറ്റലിലേക്ക് മാറ്റി. എടക്കര കരുനെച്ചി അംഗനവാടിയിലെ കുട്ടികളുമായി മലമ്പുഴ ടൂർ കഴിഞ്ഞ് വരുന്ന വഴി ഗൂഗിൾ മാപ്പ് നോക്കി വട്ടമല വഴി വരികയായിരുന്ന ടൂറിസ്റ്റ് ബസ് ആണ് അപകടത്തിൽ പെട്ടത് പരിക്കേറ്റവരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു