പയമ്പ്ര, :പുറ്റ്മണ്ണിൽ താഴം.. പയമ്പ്ര അരുണോദയം വായനശാല വയോജനവേദിയും, മുക്കം കാലിക്കറ്റ് കണ്ണാശുപത്രിയും ചേർന്ന് പയമ്പ്ര എ. എൽ. പി. സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. ക്യാമ്പിൽ 75പേർ പങ്കെടുത്തു. ലൈബ്രറി കൗൺസിൽ മേഖല സമിതി കൺവീനർ കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്, എം. ബാലകൃഷ്ണൻ നായർ അധ്യക്ഷനായി. സീനിയർ നേത്ര രോഗ വിദഗ്ദ്ധയും കൗൺസിലറുമായ റഫീദ മുഖ്യ പ്രഭാഷണം നടത്തി.
പി. ഗംഗാധരൻ നായർ, കെ. സി. ഭാസ്കരൻ എന്നിവർ സംസാരിച്ചു. പി. ശ്രീനിവാസൻ നായർ സ്വാഗതവും, അനീഷ സുധേഷ് നന്ദിയും പറഞ്ഞു. ലിമിഷ ബിജു, പി. കൃഷ്ണൻ കുട്ടി, നിഷാദ്, ശിവരാജൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.