ബെന്നി ചെറിയാനെ ആക്രമിച്ച കേസിൽ നാലുപേർ കൂടി പിടിയിൽ
Feb. 3, 2025, 8:28 a.m.
വയനാട്:പനമരം ഗ്രാമ പഞ്ചായത്ത് അംഗം ബെന്നി ചെറിയാനെ ആക്രമിച്ച കേസിലെ നാല് പ്രതികൾ കൂടി പനമരം പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. അക്ഷയ്, സനൽ, സിനോയ് എബ്രഹാം, ഇർഷാദ് എന്നിവരാണ് കീഴടങ്ങിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.