മാനന്തവാടി: ടൗണിൽ വില്ലേജ് ഓഫീസിനു സമീപം പഴവർഗങ്ങൾ കച്ചവടം ചെയ്യുന്ന കെ.പ്രകാശൻ്റെ ഉന്തുവണ്ടിയും പഴങ്ങളും ഉൾപ്പെടെയുള്ള സാധന സാമഗ്രികളാണ് ഇന്നലെ രാത്രി 9:30 ഓടെ സാമൂഹികവിരുദ്ധർ തീ വെച്ചു നശിപ്പിച്ചത്. ഏകദേശം 20000 രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. മാനന്തവാടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.