കോഴിക്കോട്:ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ ചെറുവോട്ട്കുന്നത്ത് ശാക്കിർ (32) ചികിത്സാസഹായം തേടുന്നു,ശ്വാസകോശം മാറ്റി വെച്ചാലെ
ഒന്ന് ശ്വാസമെടുക്കാൻ പോലും കഴിയാതെ ജീവനുവേണ്ടി പിടയുകയാണ്.
24*7 ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെയാണ് ശാക്കിർ ജീവൻ നിലനിർത്തുന്നത്.ഒന്ന് എഴുന്നേറ്റ് നടക്കുവാനോ ഇരിക്കുവാനോ കഴിയാതെ കിടന്ന കിടപ്പിലാണ് ശാക്കിർ.
ഓട്ടോ ഓടിച്ചും മത്സ്യകച്ചവടം ചെയ്തും തന്റെ ജീവിതം കരുപിടിപ്പിക്കുന്നതിടെയാണ് ഗുരുതരമായ ശ്വാസകോശ രോഗം പിടിപെടുന്നത്, തുടർന്ന് ചികിത്സയിലായിരിക്കുകയാണ്.
എത്രയും വേഗത്തിൽ ശ്വാസകോശം മാറ്റിവക്കണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത് . 45 ലക്ഷം രൂപ എന്ന ഭീമമായ സംഖ്യയാണ് ഇതിനായി കണ്ടെത്തേണ്ടത്. കൂലിപ്പണിക്കാരായ സാധാരണ കുടുംബത്തെ കൊണ്ടോ നാട്ടുകാരെ കൊണ്ടോ താങ്ങാൻ കഴിയാവുന്നതിലും അപ്പുറമാണ്
ഈ സംഖ്യ.
കരഞ്ഞു കലങ്ങിയ ഈ കുടുംബത്തിന്റെ കണ്ണീരൊപ്പാൻ, ശസ്ത്രക്രിയക്കുള്ള പണം കണ്ടെത്താൻ, നാട്ടുകാരും പൊതുപ്രവർത്തകരും കൂടി ചേർന്ന് ഒരു കമ്മറ്റിരൂപീകരിച്ചിരിക്കുകയാണ്.എല്ലാവരെയും ചേർത്ത് പിടിച്ച നല്ലവരായ സഹോദരങ്ങൾ ഷാകിറിനെയും കൈവിടാതെ ഒരു പുതുജീവിതത്തിലേക്ക് കൊണ്ട് വരാൻ സഹായിക്കണം
നമ്മുടെ സഹായങ്ങൾ കൊണ്ട് ഒരു ജീവൻ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിലും വലുതായി ഒന്നുമില്ലല്ലോ... എല്ലാവരും അവർക്ക് കഴിയുന്ന മാക്സിമം സഹായം ചെയ്തുകൊടുക്കണേ
നമ്മുടെ കുടുംബത്തിലെ ഒരംഗമായി ശാക്കിറിനെക്കണ്ട് ഈ ദൗത്യം വിജയിപ്പിക്കുവാൻ വേണ്ട സഹായസഹ കരണങ്ങൾ ഉണ്ടാവണമെന്ന് ആദരപൂർവ്വം അഭ്യർത്ഥിക്കുന്നു.
ഫോൺ: 6238310950,: 9495788695
: 9745678675
ACCOUNT DETAILS
BANK : SOUTH INDIAN BANK PERAMBRA BRANCH
A/C NO: 0987 0530 0000 4276
IFSC : SIBL0000987
NAME: Mr. MAMMU & Mr. KUNHAMMAD
G-PAY NO: 8078196659