കോഴിക്കോട്:ചീമേനിയിലെ കോളേജ് ഓഫ് എൻജിനീയറിങ് തൃക്കരിപ്പൂർ ആദിത്യമരുളുന്ന ആൾ കേരള കോളേജ് സ്റ്റാഫ് ക്രിക്കറ്റ് ടൂർണമെന്റ് കേപ് കപ്പ് സീസൺ-7 ഇൽ കോഴിക്കോട് AWH എഞ്ചിനീയറിംഗ് കോളജ് ജേതാക്കളായി.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 15 ടീമുകൾ മത്സരിച്ച ടൂർണമെന്റിന്റെ ഫൈനൽ ഇൽ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് കണ്ണൂർ നെ 55 റൺസിനാണ് AWH പരാജയപ്പെടുത്തിയത്. ടൂർണെൻറിലെ മികച്ച ബാറ്റർ ആയി AWH ന്റെ രോഹിത് ഉം, മികച്ച ബൗളർ ആയി കണ്ണൂർ എഞ്ചിനറിംഗ് കോളേജ് ലെ ഫൈസൽ ഉം തിരഞ്ഞെടുക്കപ്പെട്ടു.
ടൂർണമെന്റിന്റെ ഔപചാരികമായ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോക്ടർ മഹേഷ് വി.വി നിർവഹിച്ചു. ജേതാക്കൾക്കുള്ള സമ്മാന വിതരണം ചീമേനി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അനിൽകുമാർ അവർകൾ നിർവഹിച്ചു.ടൂർണമെന്റ് കൺവീനർ പ്രൊഫസർ ബിനേഷ് മോഹൻ, സ്റ്റാഫ് ക്ലബ് സെക്രട്ടറി സുജിത്ത്, സ്റ്റാഫ് അഡ്വൈസർ രതീഷ് ടി തുടങ്ങിയവർ സംസാരിച്ചു.