ജനുവരിയിലെ റേഷൻ വിതരണം ഫെബ്രുവരി അഞ്ച് വരെ നീട്ടി, ആറിന് അവധി

Feb. 4, 2025, 9:17 a.m.

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി അഞ്ച് വരെ നീട്ടി. ഫെബ്രുവരി 6-ാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കും. ഏഴ് മുതൽ ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ആരംഭിക്കുമെന്നും മന്ത്രി ജി ആർ അനിൽ അറിയിച്ചു.

സംസ്ഥാനത്തെ ചില റേഷൻ കടകളിൽ മുഴുവൻ കാർഡുകാർക്കും വിതരണം ചെയ്യുന്നതിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ എത്തിയിട്ടില്ലെന്ന വിവരം ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 5 വരെ ദീർഘിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. ഗതാഗത കരാറുകാരുടെ പണിമുടക്ക് കാരണം ഭക്ഷ്യധാന്യങ്ങളുടെ വാതിൽപ്പടി വിതരണം പൂർത്തീകരിക്കുന്നതിൽ കാലതാമസമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ഒൻപതു ദിവസമായി വാതിൽപ്പടി വിതരണം പരമാവധി വേഗതയിൽ നടന്നു വരികയാണെന്നും അദ്ദേഹം അറിയിച്ചു.

ചില എൻഎഫ്എസ്എ ഗോഡൗണുകളിലെ കയറ്റിറക്ക് ജീവനക്കാരുടെ ഭാഗത്തു നിന്നും വേണ്ടത്ര സഹകരണം ലഭിക്കാത്തത് വാതിൽപ്പടി വിതരണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് തടസമായിട്ടുണ്ട്. ജനങ്ങൾക്കുള്ള റേഷൻ ഭക്ഷ്യധാന്യങ്ങൾ സമയബന്ധിതമായി എത്തിക്കാനുള്ള ചുമതല സർക്കാരിനെ പോലെ തന്നെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന കയറ്റിറക്ക് ജീവനക്കാർക്കും വിവിധ തൊഴിലാളി സംഘടനകൾക്കും ഉണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ റേഷൻ വിതരണം സുഗമമായി നടത്തുന്നതിന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു


MORE LATEST NEWSES
  • വാളയാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം പഞ്ചായത്ത് ക്ലർക്കിൻ്റേത്
  • നിശാ ക്ലബിലെ തീപിടുത്തത്തിൽ 25 പേർ മരിച്ച സംഭവം; ബെലി ഡാന്‍സിനിടെ ഉപയോഗിച്ച കരിമരുന്നുകളാണ് തീ പടര്‍ത്തിയതെന്ന് അന്വേഷണ റിപ്പോര്‍ട്ട്
  • പള്‍സര്‍ സുനിയും മാര്‍ട്ടിനും ശിക്ഷ അനുഭവിക്കേണ്ടത് 13 വര്‍ഷം, മണികണ്ഠനും വിജീഷും പതിനാറരക്കൊല്ലം, പ്രതികള്‍ക്ക് വിചാരണ തടവ് കുറച്ച് ശിക്ഷ
  • ആക്രമിക്കപ്പെട്ടയാൾ പ്രതിയായി മേപ്പാടി പോലീസിനെതിരെ പരാതിക്കാരൻ
  • സ്വര്‍ണത്തില്‍ വീണ്ടും റെക്കോഡ്: പവന് 97,680 രൂപയായി, കൂടിയത് 1,800 രൂപ
  • നടി ആക്രമിക്കപ്പെട്ട കേസ്; പ്രതികൾക്ക് 20 വർഷം തടവ് ശിക്ഷ
  • ജില്ലയിൽ 20 വോട്ടെണ്ണൽ കേന്ദ്രങ്ങൾ*
  • വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
  • 2020 നേക്കാള്‍ പോളിംഗ് കുറഞ്ഞു; തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമ പോളിംഗ് ശതമാനം പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ
  • 30-ാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തിരിതെളിയും; 'ഫലസ്തീൻ 36' ഉദ്ഘാടന ചിത്രം
  • ഇന്ത്യ–യുഎസ് വ്യാപാരക്കരാര്‍ വൈകുന്നു; ഇടിവ് തുടര്‍ന്ന് രൂപ; ഡോളറിന് 90 രൂപ 56 പൈസ
  • പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ ജീവനൊടുക്കി
  • മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രിംകോടതി സ്‌റ്റേ
  • സെന്‍സര്‍ ബോര്‍ഡിന് തിരിച്ചടി; ഹാൽ സിനിമയ്ക്ക് കടുംവെട്ട് പാടില്ലെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരായ അപ്പീൽ തള്ളി
  • രാഹുൽ മാങ്കൂട്ടത്തിലിനെതി രായ കേസ് അന്വേഷിക്കാൻ ഒറ്റ സംഘം; ജി പൂങ്കുഴലിക്ക് അന്വേഷണ ചുമതല
  • ശബരിമല സ്വർണക്കൊള്ള കേസ്; എ.പത്മകുമാറിന് ജാമ്യമില്ല
  • അന്തർദേശീയ മയക്കു മരുന്നു ശൃഖലയിലെ മുഖ്യ കണ്ണിപിടിയിൽ
  • വാഹനാപകടം ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
  • അഞ്ചുവയസ്സുകാരി മകളടക്കം നാലുപേരെ വെട്ടിക്കൊന്നു വയനാട് സ്വദേശിക്ക് വധശിക്ഷ
  • തേനിയിൽ ഭാര്യയെയും ഭാര്യ സഹോദരനെയും യുവാവ് വെട്ടിക്കൊന്നു
  • നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി ഇന്ന്.
  • മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീൽ അന്തരിച്ചു
  • ഇത്തവണ ക്രിസ്മസ് അവധി 12 ദിവസം സർക്കാർ ഉത്തരവിറങ്ങി
  • മദ്യ ലഹരിയിലുണ്ടായ തര്‍ക്കത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊന്നു
  • മുനമ്പം വഖഫ് ഭൂമി തർക്കം: വഖഫ് സംരക്ഷണ വേദി നൽകിയ അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
  • എ പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
  • ക്രിസ്മസ് പുതുവത്സരം; സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് കേന്ദ്ര റെയിൽവെ മന്ത്രാലയം.
  • ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് വയനാട് ജില്ലയിൽ
  • കാണാതായ വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
  • ഹൃദയാഘാതം; മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി.
  • തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടം, വടക്കന്‍ കേരളത്തില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി, പോളിംഗ് 75.38%
  • രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട്ട് വോട്ട് ചെയ്യാനെത്തി
  • വട്ടപ്പാറ വയഡക്റ്റ് പാലത്തിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു
  • ഗോവ നിശാക്ലബ് തീപിടിത്തം: ഉടമകളായ ലുത്ര ​സഹോദരങ്ങൾ തായ്‌ലൻഡിൽ കസ്റ്റഡിയിൽ
  • സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു, രാവിലെ ഇടിഞ്ഞ സ്വർണ വില ഉച്ചക്ക് ശേഷം ഉയർന്നു.
  • സെൽഫി എടുക്കുന്നതിനിടെ മൂന്നു മീറ്റർ താഴ്ചയിലേക്ക് വീണ് യുവാവിന് പരിക്ക്
  • തലയാട് കാവുമ്പുറം പാലത്തിൽ നിന്ന് ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് അപകടം; അഞ്ചുപേർക്ക് പരിക്ക്
  • ബൂത്ത് കെട്ടുന്നതിനെ ചൊല്ലി തര്‍ക്കം; സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്
  • ഉച്ചവരെ മികച്ച പോളിങ്, 51 ശതമാനം കടന്നു; നൂറോളം ബൂത്തുകളിൽ വോട്ടിങ് മെഷീൻ തകരാർ
  • ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; രാഹുൽ ഈശ്വർ ജയിലിൽ തുടരും
  • തൃശൂരിൽ പോളിങ്സ്റ്റേഷനിൽ തേനീച്ച ആക്രമണം; നിരവധി പേർക്ക് പരിക്ക്
  • വി.സിമാരെ സുപ്രിംകോടതി നിയമിക്കും; ഗവര്‍ണര്‍- സര്‍ക്കാര്‍ തര്‍ക്കത്തില്‍ കര്‍ശന ഇടപെടല്‍
  • സ്വര്‍ണവിലയില്‍ നേരിയ കുറവ്
  • കുട്ടിയോടു ലൈംഗികാതിക്രമം;41കാരന് അഞ്ചുവർഷം കഠിന തടവ്
  • കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യ രണ്ട് മണിക്കൂറില്‍ പോളിങ് പത്ത് ശതമാനം
  • പാലക്കാട് നഗരസഭയില്‍ പൂജിച്ച താമര വിതരണം ചെയ്തു; ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
  • പാലക്കാട് കെഎസ്‌യു പ്രവർത്തകനെ മർദിച്ച ബിജെപി സ്ഥാനാർഥിക്കായി തിരച്ചിൽ
  • മെഷീന്‍ തകരാര്‍, പലയിടത്തും വോട്ടിങ് തടസ്സപ്പെട്ടു
  • സ്വർണം കവർന്ന് കടന്നുകളഞ്ഞു