സുഹൃത്തിനെ കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ യുവാവ് റിമാൻഡിൽ.

Feb. 4, 2025, 11:35 a.m.

കോഴിക്കോട് :രാമനാട്ടുകരയിൽ മദ്യപാനത്തിനിടെ സുഹൃത്തിനെ കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ യുവാവ് റിമാൻഡിൽ.കഴിഞ്ഞ ദിവസം ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്ത വൈദ്യരങ്ങാടി പെട്ടെന്നങ്ങാടി പൂവഞ്ചേരി മുഹമ്മദ് ഇജാസിനെ (25) ആണ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. ഇയാൾക്കൊപ്പം കസ്റ്റഡിയിലെടുത്ത മറ്റു രണ്ടുപേരെ കൊലപാതകത്തിൽ പങ്കില്ലെന്നു വ്യക്തമായതോടെ വിട്ടയച്ചു.മലപ്പുറം കൊണ്ടോട്ടി നീറാട് നെല്ലിക്കുന്ന് ഷിബിൻ(31) ആണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി ഒന്നിന് രാത്രി 7ന് രാമനാട്ടുകര ബൈപാസ് ജംക്ഷനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ ഷിബിനും ഇജാസും മറ്റ് 2 സുഹൃത്തുക്കളും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു.മദ്യപാനത്തിനിടെ ഉണ്ടായ തർക്കം കയ്യാങ്കളിയിലേക്കു നീങ്ങുകയും ഷിബിനെ ഇജാസ് സ്ക്രൂ ഡ്രൈവർ കൊണ്ടു കഴുത്തിനു കുത്തി വീഴ്ത്തിയ ശേഷം ചെങ്കല്ല് ഉപയോഗിച്ച് തലയിൽ ഇടിച്ച് കൊല്ലുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

മദ്യപാനത്തിനിടെ താൻ ഒരാളെ അടിച്ചിട്ടെന്ന് ഇജാസ് അടുപ്പക്കാരോട് പറഞ്ഞിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ ഇന്നലെ ഉച്ചയോടെയായിരുന്നു പൊലീസ് മൃതദേഹം കണ്ടെത്തിയത്.സംശയം തോന്നിയ 3 സുഹൃത്തുക്കളെയും ഉടൻ തന്നെ പൊലീസ് പിടികൂടുകയും ചെയ്. കൊലപാതകം നടത്താൻ ഉപയോഗിച്ച ആയുധം കണ്ടെത്താനായിട്ടില്ല. ഇതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നു ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ എ.എം.സിദ്ദിഖ് പറഞ്ഞു. അറസ്റ്റിലായ ഇജാസിന്റെ പേരിൽ ഫറോക്ക്, തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനുകളിലായി ലഹരി, അടിപിടി കേസുകളുമുണ്ട്.


MORE LATEST NEWSES
  • വയനാട് തുരങ്കപാതയുടെ നിർമാണം തുടരാം; ഹൈക്കോടതി
  • പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തു;സി.പി.എം നേതാവിന് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണം
  • പെരുമ്പള്ളി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം;മൂന്നു പേർക്ക് ഗുരുതര പരിക്ക്
  • സ്വർണവില കുറഞ്ഞു
  • കുഴിബോംബ് സ്ഫോടനം: കുപ്‍വാരയില്‍ സൈനികന് വീരമൃത്യു
  • പ്രായപൂർത്തിയാകാത്ത സഹോദരൻ സ്‌കൂട്ടർ ഓടിച്ചെന്നുകാട്ടി സഹോദരിക്കെതിരെ കള്ളക്കേസ്;SIയെ സ്ഥലം മാറ്റും
  • സരോവരത്തെ ചതുപ്പില്‍ കണ്ടെത്തിയത് വിജിലിന്റെ മൃതദേഹാവശിഷ്ടം; ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരണം
  • ഡല്‍ഹിയിലെ റോഡില്‍ പുകമഞ്ഞ് രൂക്ഷം;  60 ട്രെയിനുകള്‍ വൈകി ഓടുകയും 66 വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു 
  • ചുരത്തിൽ ഗതാഗത തടസ്സം അതിരൂക്ഷം
  • മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് 26 ന്; പഞ്ചായത്തുകളില്‍ 27 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്
  • ആലപ്പുഴയിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ ഭാര്യയും രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും മരിച്ചു
  • ജനവാസ മേഖലയില്‍ കടുവ; വയനാട്ടിൽ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ അവധി പ്രഖ്യാപിച്ച് കലക്ടര്‍
  • ശബരിമല തീര്‍ഥാടകരുടെ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു; നാലുപേര്‍ക്ക് പരിക്ക്
  • ചുരത്തിൽ ലോറി തകരാറിലായി ഗതാഗത തടസം
  • മാനന്തവാടി ഒഴക്കോടിയിൽ വാഹനാപകടം,യുവാവ് മരിച്ചു
  • കോഴിക്കോട് - വയനാട് ദേശീയപാത (NH 766) താമരശ്ശേരി വട്ടക്കുണ്ട് പാലം പുനർനിർമ്മാണത്തിന് അനുമതി
  • കാൺമാനില്ല
  • ഓടിക്കൊണ്ടിരിക്കെ മാരുതി കാറിനു തീ പിടിച്ചു,
  • ട്രെയിൻ തട്ടി എട്ടാം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടു
  • സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന
  • *യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി*
  • നല്ല കാര്യം ചെയ്യാൻ പോവുകയാണ് ’ അത് എന്താണെന്ന് ചോദിക്കരുത്'; നടിയെ ആക്രമിച്ച ദിവസം പൾസര്‍ സുനി വിളിച്ചതായി ശ്രീലക്ഷ്മി
  • കുഞ്ഞുമുഹമ്മദിനെതിരെ തെളിവുണ്ട്; സിസിടിവി ദൃശ്യങ്ങളും ഹോട്ടല്‍ രേഖകളും ചൂണ്ടിക്കാട്ടി പൊലീസ് റിപ്പോര്‍ട്ട്
  • രാഹുലിന്റെ അറസ്റ്റ് വിലക്ക് തുടരും; മുൻകൂർ ജാമ്യപേക്ഷ വ്യാഴാഴ്ച പരിഗണിക്കും
  • മുന്നണി വിപുലീകരണം; ജോസഫിനെ തള്ളി യുഡിഎഫ് നേതാക്കൾ
  • നരികുനിയിൽ ആളൊഴിഞ്ഞ മലയിൽ തലയോട്ടിയും ഷൂവും കണ്ടെത്തി
  • എസ്എൻഡിപിക്കാർ വോട്ട് ചെയ്തില്ല;ഭീഷണിയുമായി ഡിവൈഎഫ്ഐ നേതാവ്
  • ഇരിങ്ങാലക്കുടയിൽ ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു
  • മദ്യപിച്ച് വാഹനമോടിച്ചതിന് സ്പെഷ്യൽ എസ്ഐയും നടനുമായ ശിവദാസനെതിരെ കേസ്
  • ഓടികൊണ്ടിരുന്ന ബസ്സിന് തീ പിടിച്ച് അപകടം
  • ശബരിമല അരവണ വിതരണം; ഒരാൾക്ക് 20 എണ്ണം മാത്രം
  • സ്വർണവില സർവകാല റെക്കോഡിൽ
  • ഈ മാസത്തെ ക്ഷേമപെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും
  • നേപ്പാളിൽ ഭൂചലനം ; 4.7 തീവ്രത രേഖപ്പെടുത്തി
  • തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി വിലയിരുത്താൻ CPIM, CPI നേതൃയോഗങ്ങൾ ഇന്ന്
  • കട്ടിപ്പാറ ചമലിൽ അജ്ഞാത ജീവിയെ കണ്ടതായി സംശയം; വനപാലകർ പരിശോധന നടത്തി.
  • ഒമാനിൽ വൻ കവർച്ച ;ജ്വല്ലറിയുടെ ചുമർ തുരന്ന് 23 കോടിയിലധികം വില വരുന്ന സ്വർണം കവർന്നു,
  • ഓസ്‌ട്രേലിയയിലെ ഭീകരാക്രമണം: മരണം 16 ആയി, 40 പേർക്ക് പരുക്ക്
  • ശബരിമല സ്വർണ്ണക്കൊള്ള: നാളെ യുഡിഎഫ് എംപിമാർ പാർലമെന്റിൽ പ്രതിഷേധിക്കും
  • *അറബി - ദേശങ്ങളെയും സംസ്കാരങ്ങളെയും കോർത്തിണക്കിയ ഭാഷ : ഫലസ്തീൻ അംബാസിഡർ*
  • അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് 90 റണ്‍സ് ജയം.
  • ന്യൂനമർദ്ദം, കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യത; ഒമാനിൽ കാലാവസ്ഥ മുന്നറിയിപ്പ്
  • പയ്യന്നൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീടിന് നേരെ ബോംബെറ്;കേസ്
  • UDF വനിതാ സ്ഥാനാര്‍ഥിയെയും ബൂത്ത് ഏജന്റിനെയും മുഖംമൂടി ധരിച്ചെത്തി ആക്രമിച്ചു; നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
  • തൃശൂരിൽ കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി
  • പള്‍സര്‍ സുനിക്ക് ദിലീപ് പണം നല്‍കിയതിന് തെളിവില്ല; അന്വേഷണ ഉദ്യോഗസ്ഥന് രൂക്ഷ വിമർശനം
  • കരുത്ത് കാട്ടി മുസ്ലിം ലീഗ്: 2844 വാർഡുകളില്‍ മിന്നും വിജയം
  • എന്ത് ഓഫർ തന്നാലും ബിജെപിയിലേക്കില്ല; പാലക്കാട് വിജയിച്ച് കോൺഗ്രസ് വിമതൻ
  • മരണ വാർത്ത
  • വി.വി. രാജേഷ് തിരുവനന്തപുരം മേയറായേയ്ക്കും; ശ്രീലേഖയ്ക്ക് ഡെപ്യൂട്ടി മേയര്‍ സ്ഥാനം