കൊടുവള്ളി:വീണ് കിട്ടിയ പണവും രേഖകളും ഉടമസ്ഥന് നൽകി നാടിന് മാതൃകയായി
യുവാവ്. ഇന്നലെ രാവിലെ വെണ്ണക്കാട് തൂക്കുപാലത്തിന്റെ അടുത്തുള്ള ചായകടയുടെ അടുത്ത് വെച്ച് പണവും വിലപിടിപ്പുള്ള രേഖകളും അടങ്ങിയ പെഴ്സ് വീണു കിട്ടിയത്.ഉടനെ ഉടമസ്ഥനെ അറിയിക്കുകയും ശേഷം കൊടുവള്ളി പോലീസ് സ്റ്റേഷനിൽ ഏല്പിക്കുകയും ചെയ്ത ജംഷീർ വെണ്ണക്കാട് നാടിന് മാതൃകയായി.
ഇന്ന് രാവിലെ ഉടമസ്ഥൻ സ്റ്റേഷനിൽ എത്തുകയും കൊടുവള്ളി സി.ഐ യുടെ സാന്നിദ്ധ്യത്തിൽ കൈമാറുകയും ചെയ്തു