നെന്മാറ ഇരട്ടക്കൊലപാതകകേസിലെ പ്രതി ചെന്താമരയുമായി തെളിവെടുപ്പ് നടത്തി.

Feb. 4, 2025, 3:39 p.m.

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പ്രതി ചെന്താമരയുമായി പോത്തുണ്ടിയിൽ എത്തി പൊലീസ് തെളിവെടുപ്പ് നടത്തി. വൻ പൊലീസ് സന്നാഹത്തിലാണ് ചെന്താമരയുമായി തെളിവെടുപ്പ് നടത്തിയത്. ചെന്താമരയുമായി എത്തുന്നത് അറിഞ്ഞ് നാട്ടുകാരും പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പ്രത്യേകിച്ച് ഭാവഭേദങ്ങളൊന്നുമില്ലാതെ കൊലപാതകം നടത്തിയതും കൃത്യത്തിന് ശേഷം രക്ഷപ്പെട്ട വഴിയും ചെന്താമര പൊലീസിന് വിവരിച്ചുകൊടുത്തു. ചെന്താമരയുടെ വീട്ടിലും പരിസരത്തുമാണ് തെളിവെടുപ്പ് നടത്തിയത്.

ജനുവരി 27 ന് രാവിലെ താൻ കത്തി പിടിച്ചു നിൽക്കുന്നത് കണ്ടപ്പോൾ അയൽവാസിയായ സുധാകരൻ വാഹനം റിവേഴ്സ് എടുത്തുവെന്ന് തെളിവെടുപ്പിൽചെന്താമര പൊലീസിനോട് പറഞ്ഞു. പ്രകോപനത്തിനിടെ ആക്രമിച്ചു. ഈ സമയം ലക്ഷ്മ‌ി അവരുടെ വീടിന് മുന്നിൽ ആണ് നിന്നിരുന്നത്. തനിക്ക് നേരെ ശബ്ദം ഉണ്ടാക്കിവരുന്നത് കണ്ടപ്പോൾ ലക്ഷമിയെ ആക്രമിച്ചു. ശേഷം ആയുധങ്ങളുമായി വീട്ടിലേക്ക് കയറി. കൊടുവാളും, പൊട്ടിയ മരത്തടിയും വീട്ടിൽവെച്ച ശേഷം പിൻവശത്തുകൂടെ പുറത്തിറങ്ങി, ശേഷം താൻ വീടിനു സമീപത്തെ പാടവരമ്പത്ത് കൂടെ അരക്കമലയിലേക്ക് നടന്നുവെന്നും ചെന്താമര വിശദീകരിച്ചു. ഈ വഴികളിലൂടെയൊക്കെ ചെന്താമരയേയും കൊണ്ട് പൊലീസ് തെളിവെടുപ്പ് നടത്തി.

പാടവരമ്പത്ത് കുറ്റിക്കാട്ടിൽ കയ്യിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണും സിമ്മും ഉപേക്ഷിച്ചുവെന്നും പ്രതി പറഞ്ഞു. പാടവരമ്പത്തെ കമ്പിവേലി ചാടിക്കടന്ന് ആണ് വനത്തിലേക്ക് നടന്നത്. നാട്ടുകാരുടെകണ്ണിൽ പെടാതിരിക്കാൻ കനാലിലെ ഓവു പാലത്തിനടിയിലൂടെയും ഇറങ്ങി നടന്നു. വനത്തിൽ കയറുന്നതിനിടെ ആനയുടെ മുന്നിൽ അകപ്പെട്ടു, ആനയുടെ മുമ്പിൽ നിന്ന് രക്ഷപ്പെട്ട താൻ ഓടി മാറി മലയുടെ മറുവശത്ത് ഒളിച്ചിരുന്നുവെന്നും ചെന്താമര വിശദീകരിച്ചു. തെളിവെടുപ്പ് നടക്കുന്നതിനാൽ 200ലധികം പൊലീസ് ഉദ്യോഗസ്ഥരെ ബോയൻ നഗർ മേഖലയിൽ വിന്യസിച്ചിരുന്നു.

ഇക്കഴിഞ്ഞ ജനുവരി 27നായിരുന്നു പോത്തുണ്ടി ബോയൻ നഗർ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്‌മിയെയും അയൽവാസി ചെന്താമര കൊലപ്പെടുത്തിയത്. സ്കൂ‌ട്ടറിൽ വരികയായിരുന്ന സുധാകരനെ വടിയിൽ വെട്ടുകത്തിവെച്ചുകെട്ടി വെട്ടിവീഴ്ത്തുകയായിരുന്നു. സമീപത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയശേഷമായിരുന്നു ആക്രമണം.

തൊട്ടുപിന്നാലെ, ശബ്‌ദം കേട്ട് ഇറങ്ങിവന്ന ലക്ഷ്മിയേയും ചെന്താമര വെട്ടി. സുധാകരൻ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ലക്ഷ്മ‌ിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 2019 ൽ സുധാകരന്റെ ഭാര്യ സജിതയേയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ചെന്താമരയുടെ ഭാര്യ പിണങ്ങിപോകാൻ കാരണം സുധാകരനും സജിതയുമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം.കണ്ണിൽ പെടാതിരിക്കാൻ കനാലിലെ ഓവു പാലത്തിനടിയിലൂടെയും ഇറങ്ങി നടന്നു. വനത്തിൽ കയറുന്നതിനിടെ ആനയുടെ മുന്നിൽ അകപ്പെട്ടു, ആനയുടെ മുമ്പിൽ നിന്ന് രക്ഷപ്പെട്ട താൻ ഓടി മാറി മലയുടെ മറുവശത്ത് ഒളിച്ചിരുന്നുവെന്നും ചെന്താമര വിശദീകരിച്ചു. തെളിവെടുപ്പ് നടക്കുന്നതിനാൽ 200ലധികം പൊലീസ് ഉദ്യോഗസ്ഥരെ ബോയൻ നഗർ മേഖലയിൽ വിന്യസിച്ചിരുന്നു.

ഇക്കഴിഞ്ഞ ജനുവരി 27നായിരുന്നു പോത്തുണ്ടി ബോയൻ നഗർ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്‌മിയെയും അയൽവാസി ചെന്താമര കൊലപ്പെടുത്തിയത്. സ്കൂ‌ട്ടറിൽ വരികയായിരുന്ന സുധാകരനെ വടിയിൽ വെട്ടുകത്തിവെച്ചുകെട്ടി വെട്ടിവീഴ്ത്തുകയായിരുന്നു. സമീപത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയശേഷമായിരുന്നു ആക്രമണം.

തൊട്ടുപിന്നാലെ, ശബ്‌ദം കേട്ട് ഇറങ്ങിവന്ന ലക്ഷ്മിയേയും ചെന്താമര വെട്ടി. സുധാകരൻ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ലക്ഷ്മ‌ിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 2019 ൽ സുധാകരന്റെ ഭാര്യ സജിതയേയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ചെന്താമരയുടെ ഭാര്യ പിണങ്ങിപോകാൻ കാരണം സുധാകരനും സജിതയുമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം.


MORE LATEST NEWSES
  • മരണ വാർത്ത
  • മൊസാംബിക്കിൽ ബോട്ട് മുങ്ങി അപകടം; മലയാളിയടക്കം 5 പേരെ കാണാനില്ല, 3 ഇന്ത്യക്കാര്‍ മരിച്ചു
  • രാജ്യം കണ്ട ഏറ്റവും വലിയ സൈബർ തട്ടിപ്പ് കേസിലെ പ്രതികൾ കോഴിക്കോട് പിടിയിൽ
  • ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പോലീസിനെതിരേ കലാപാഹ്വാനം നടത്തിയ ആൾക്കെതിരേ പോലീസ് കേസെടുത്തു.
  • ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ച രണ്ടു പേർ പിടിയിൽ
  • മുത്തങ്ങയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍
  • മുതിർന്ന സൈനിക മേധാവി കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ഹൂതികൾ; തക്കതായ മറുപടി തരുമെന്ന് ഇസ്രയേലിന് ഭീഷണി
  • ഉണ്ണികൃഷ്ണൻ പോറ്റിക്കു നേരെ ചെരുപ്പെറിഞ്ഞ് ബിജെപി പ്രവർത്തകൻ
  • ബസ് ഫീസടക്കാന്‍ വൈകി; അഞ്ചുവയസുകാരനെ വഴിയില്‍ ഉപേക്ഷിച്ച് സ്‌കൂള്‍ അധികൃതര്‍
  • ശബരിമല സ്വര്‍ണക്കവര്‍ച്ച കേസ്: ഉണ്ണികൃഷ്ണന്‍ പോറ്റിയെ 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു
  • ഹിജാബിനെതിരെ സംസാരിച്ചത് ശിരോവസ്ത്രമിട്ട അധ്യാപിക വിദ്യാഭ്യാസ മന്ത്രി; കാരണക്കാർ മറുപടിപറയേണ്ടിവരും
  • നിരക്ക് കൂട്ടരുത്; പാലിയേക്കരയിൽ ഉപാധികളോടെ ടോൾ പിരിവിന് അനുമതി
  • പ്ലാസ്റ്റിക് കുപ്പികള്‍ നീക്കം ചെയ്യാത്ത സംഭവം; കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ സ്ഥലംമാറ്റം റദ്ദാക്കി ഹൈക്കോടതി
  • ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ യുവാവിന്റെ മരണം: അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്
  • ലക്ഷത്തോടടുത്ത് സ്വർണവില;പവന് 97000 കടന്നു
  • ലോകത്തെ ഏറ്റവും മോശം പെൻഷൻ സംവിധാനം ഇന്ത്യയിൽ
  • ശിരോവസ്ത്ര വിലക്ക് നേരിട്ട എട്ടാം ക്ലാസ് വിദ്യാർഥിനി സെന്റ് റീത്താസ് സ്കൂളിലെ പഠനം നിർത്തുന്നു
  • ഇടവഴി ഉത്ഘാടനം ചെയ്തു
  • ശബരിമല സ്വർണക്കവർച്ച : ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ
  • സഹപാഠിയുടെ വീട്ടിൽ താമസിക്കാനെത്തി സ്വർണം മോഷ്ടിച്ച് വിദേശത്തേക്കു കടന്ന യുവതി പിടിയിൽ
  • തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും
  • താമരശ്ശേരി ഉപജില്ലാ ശാസ്ത്രമേള വിജയത്തേരിൽ നസ്രത്ത് എൽ പി സ്കൂൾ മൂത്തോറ്റിക്കൽ
  • താമരശ്ശേരി ഡോക്ടർക്ക് വെട്ടേറ്റ സംഭവം: 9 വയസ്സുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ല; വൈറൽ ന്യുമോണിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
  • കോഴിക്കോട് ജില്ലാ ഫുട്ബോൾ ടീമിൽ ഇടം നേടി ഈങ്ങാപ്പുഴ എം.ജി.എം സ്കൂളിലെ വിദ്യാർഥികൾ
  • ആര്‍എസ്എസിനെതിരായ യുവാവിന്റെ മരണമൊഴി; നിധീഷ് മുരളീധരനെതിരെ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം
  • മദ്യലഹരിയിൽ സ്വകാര്യ വാഹനത്തിലെത്തി മറ്റ് വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു; വിളപ്പിൽശാല എസ്എച്ച്ഒ പൊലീസ് കസ്റ്റഡിയിൽ
  • ഒൻപതാം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യ: സ്കൂൾ മുറ്റത്ത് പ്രതിഷേധവുമായി വിദ്യാർഥികൾ
  • സാലിഹ് അല്‍ ജഫറാവിയുടെ കുഞ്ഞനുജനിലൂടെ ഇനി ലോകം ഗസ്സയെ കേള്‍ക്കും
  • കൂൺ കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വാസ്ഥ്യം; ആറ് പേർ ആശുപത്രിയിൽ; മൂന്ന് പേരുടെ നില ഗുരുതരം
  • തിരുവനന്തപുരം ലോ കോളേജില്‍ കെട്ടിടത്തിന്റെ സീലിംഗ് തകര്‍ന്നുവീണു: പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍
  • ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ
  • ചമ്രവട്ടം പാലത്തിനടുത്ത് പുഴയിൽ ഒഴുക്കിൽ പെട്ടയാളുടെ മൃതദേഹം കണ്ടെത്തി
  • നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് ബസ്സിനടിയിലേക്ക് തെറിച്ച യുവാവിന് ദാരുണാന്ത്യം.
  • ഫ്രഷ് കട്ട് സമര സമിതി നേതാക്കളെ പോലീസ് അറസ്റ്റു ചെയ്തു
  • സ്‌ഫോടകവസ്തു എറിഞ്ഞത് പൊലീസ് നിന്ന ഭാഗത്തു നിന്ന്; പേരാമ്പ്ര സംഘർഷത്തിൽ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിട്ട് കോണ്‍ഗ്രസ്
  • സാമൂഹ്യ ശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി താമരശ്ശേരി ജി.യു.പി. സ്കൂൾ
  • മരണ വാർത്ത.
  • ഒമാനിൽ ബസ് അപകടം: 42 പേര്‍ക്ക് പരുക്ക്; മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍
  • കിടപ്പുരോഗിയായ വയോധികയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസ്; അയല്‍വാസി അറസ്റ്റില്‍
  • പതിനാലുകാരന്‍ ജീവനൊടുക്കി; അധ്യാപികയുടെ മാനസിക പീഡനം മൂലമെന്ന് കുടുംബത്തിന്റെ ആരോപണം
  • താമരശ്ശേരി ഉപജില്ലാ ശാസ്ത്ര, പ്രവൃത്തി പരിചയ മേളയിൽ ഓവറോൾ കിരീടം നേടി എംജിഎം എച്ച്എസ്എസ് ഈങ്ങാപുഴ*
  • ഡയാലിസിസ് സെന്റർ സന്ദർശിച്ചു.
  • കോഴിക്കോട് ബീച്ചിൽ കടൽ ഉൾവലിഞ്ഞു
  • മലപ്പുറം ജില്ലാ സ്കൂൾ വാട്ടർപോളോ മത്സരത്തിനിടെ താരങ്ങളുടെ കൂട്ടത്തല്ല്
  • ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടം; മരണം മൂന്നായി
  • കോട്ടയത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
  • പോഷൻമാ;ഭക്ഷ്യമേളയും പാചകമത്സരവും സംഘടിപ്പിച്ച് ജി എം യു പി എസ് കൈതപ്പൊയിൽ
  • പന്ത്രണ്ട്കാരന് നേരെ ലൈംഗികാതിക്രമം; വയോധികൻ അറസ്റ്റിൽ
  • താമരശ്ശേരി ഉപജില്ലാ മേളകളിൽ കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിന് മികവിന്റെ മികച്ച ചുവട്
  • കൊടുവള്ളിയിൽ ക്ഷേത്ര കവർച്ച; സ്വർണവും പണവും കവർന്ന പ്രതി പിടിയിൽ.