രാജ്യതലസ്ഥാനമായ ഡല്‍ഹി ബുധനാഴ്ച പോളിങ് ബൂത്തിലെത്തുകയാണ്. 70 നിയമസഭ മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ആം ആദ്മി പാര്‍ട്ടി, ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ നേരിട്ട് ഏറ്റുമുട്ടുന്ന ത്രികോണ മത്സരമാണ് ഡല്‍ഹിയില്‍ നടക്കുന്നത്. സുപ്രധാന പോരാട്ടം നടക്കുന്ന അഞ്ചു മണ്ഡലങ്ങളിലൂടെ...
അരവിന്ദ് കെജരിവാള്‍പിടിഐ
മുൻമുഖ്യമന്ത്രിയും എഎപി കൺവീനറുമായ അരവിന്ദ് കെജരിവാൾ മത്സരിക്കുന്ന മണ്ഡലമാണ് ന്യൂഡൽഹി. 2013 മുതൽ കെജരിവാൾ ആണ് ന്യൂഡൽഹി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. മുൻ മുഖ്യമന്ത്രിമാരുടെ മക്കളായ ബിജെപിയുടെ പർവേശ് സിങ് വർമ, കോൺഗ്രസിന്റെ സന്ദീപ് ദീക്ഷിത് എന്നിവരെയാണ് ഇത്തവണ കെജരിവാളിന്റെ എതിരാളികൾ
അതിഷി മര്‍ലേന ഫെയ്‌സ്ബുക്ക്
നിലവിലെ മുഖ്യമന്ത്രി അതിഷി മർലേന മത്സരിക്കുന്ന മണ്ഡലമാണ് കൽക്കാജി. കോൺഗ്രസിന്റെ തീപ്പൊരി നേതാവ് അൽക്ക ലംബ, ബിജെപി മുൻ എംപി രമേശ് ബിദൂരി എന്നിവരാണ് അതിഷിയെ നേരിടുന്ന പ്രധാന സ്ഥാനാർഥികൾ. 2020ൽ 11,393 വോട്ടിനാണ് അതിഷി കർക്കാജിയിൽ നിന്ന് വിജയിച്ചത്.
മനീഷ് സിസോദിയ ഫെയ്‌സ്ബുക്ക്
മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മത്സരിക്കുന്ന മണ്ഡലമാണ് ജാങ്പുര. ബിജെപിയുടെ സർദാർ തർവീന്ദർ സിങ് മർവാ, കോൺഗ്രസിന്റെ ഫർഹദ് സൂരി എന്നിവരെയാണ് സിസോദിയ നേരിടുന്നത്. 2015ലും 2020ലും എഎപിയുടെ പ്രവീൺ കുമാർ ആണ് ഇവിടെ നിന്ന് വിജയിച്ചത്.
സോംനാഥ് ഭാരതി ഫെയ്‌സ്ബുക്ക്
മുതിർന്ന എഎപി നേതാവ് സോംനാഥ് ഭാരതി മത്സരിക്കുന്ന മണ്ഡലമാണ് മാളവ്യനഗർ. വാശിയേറിയ പോരാട്ടമാണ് ഇത്തവണ ഇവിടെ നടക്കുന്നത്. മൂന്നാമൂഴം തേടിയിറങ്ങിയ സോംനാഥിന് ബിജെപിയുടെ സതീഷ് ഉപാധ്യായ, കോൺഗ്രസിന്റെ ജിതേന്ദ്ര കുമാർ കൊച്ചാർ എന്നിവരാണ് പ്രധാന എതിരാളികൾ
കര്‍താര്‍ സിങ് തന്‍വാര്‍ ഫെയ്‌സ്ബുക്ക്
തൻവർമാരുടെ പോരാട്ടമാണ് ഛത്തർപൂരിൽ നടക്കുന്നത്. എഎപിയുടെ ബ്രാം സിങ് തൻവർ, ബിജെപിയുടെ കർതാർ സിങ് തൻവർ, കോൺഗ്രസിന്റെ രാജേന്ദ്ര സിങ് തൻവർ എന്നിവർ തമ്മിലാണ് പ്രധാന പോരാട്ടം. കഴിഞ്ഞ തവണ എഎപി സ്ഥാനാർഥിയായിരുന്ന കർതാർ സിങ് ഇത്തവണ ബിജെപിക്കുവേണ്ടിയാണ് മത്സരിക്കുന്നത്