ഡല്‍ഹി പോളിങ് ബൂത്തിലേക്ക്; അഞ്ച് പ്രധാന മണ്ഡലങ്ങള്‍

Feb. 4, 2025, 6:48 p.m.

രാജ്യതലസ്ഥാനമായ ഡല്‍ഹി ബുധനാഴ്ച പോളിങ് ബൂത്തിലെത്തുകയാണ്. 70 നിയമസഭ മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ആം ആദ്മി പാര്‍ട്ടി, ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ നേരിട്ട് ഏറ്റുമുട്ടുന്ന ത്രികോണ മത്സരമാണ് ഡല്‍ഹിയില്‍ നടക്കുന്നത്. സുപ്രധാന പോരാട്ടം നടക്കുന്ന അഞ്ചു മണ്ഡലങ്ങളിലൂടെ...

അരവിന്ദ് കെജരിവാള്‍പിടിഐ
മുൻമുഖ്യമന്ത്രിയും എഎപി കൺവീനറുമായ അരവിന്ദ് കെജരിവാൾ മത്സരിക്കുന്ന മണ്ഡലമാണ് ന്യൂഡൽഹി. 2013 മുതൽ കെജരിവാൾ ആണ് ന്യൂഡൽഹി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. മുൻ മുഖ്യമന്ത്രിമാരുടെ മക്കളായ ബിജെപിയുടെ പർവേശ് സിങ് വർമ, കോൺഗ്രസിന്റെ സന്ദീപ് ദീക്ഷിത് എന്നിവരെയാണ് ഇത്തവണ കെജരിവാളിന്റെ എതിരാളികൾ

അതിഷി മര്‍ലേന ഫെയ്‌സ്ബുക്ക്‌
നിലവിലെ മുഖ്യമന്ത്രി അതിഷി മർലേന മത്സരിക്കുന്ന മണ്ഡലമാണ് കൽക്കാജി. കോൺഗ്രസിന്റെ തീപ്പൊരി നേതാവ് അൽക്ക ലംബ, ബിജെപി മുൻ എംപി രമേശ് ബിദൂരി എന്നിവരാണ് അതിഷിയെ നേരിടുന്ന പ്രധാന സ്ഥാനാർഥികൾ. 2020ൽ 11,393 വോട്ടിനാണ് അതിഷി കർക്കാജിയിൽ നിന്ന് വിജയിച്ചത്.

മനീഷ് സിസോദിയ ഫെയ്‌സ്ബുക്ക്‌
മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മത്സരിക്കുന്ന മണ്ഡലമാണ് ജാങ്പുര. ബിജെപിയുടെ സർദാർ തർവീന്ദർ സിങ് മർവാ, കോൺഗ്രസിന്റെ ഫർഹദ് സൂരി എന്നിവരെയാണ് സിസോദിയ നേരിടുന്നത്. 2015ലും 2020ലും എഎപിയുടെ പ്രവീൺ കുമാർ ആണ് ഇവിടെ നിന്ന് വിജയിച്ചത്.

സോംനാഥ് ഭാരതി ഫെയ്‌സ്ബുക്ക്‌
മുതിർന്ന എഎപി നേതാവ് സോംനാഥ് ഭാരതി മത്സരിക്കുന്ന മണ്ഡലമാണ് മാളവ്യനഗർ. വാശിയേറിയ പോരാട്ടമാണ് ഇത്തവണ ഇവിടെ നടക്കുന്നത്. മൂന്നാമൂഴം തേടിയിറങ്ങിയ സോംനാഥിന് ബിജെപിയുടെ സതീഷ് ഉപാധ്യായ, കോൺഗ്രസിന്റെ ജിതേന്ദ്ര കുമാർ കൊച്ചാർ എന്നിവരാണ് പ്രധാന എതിരാളികൾ

കര്‍താര്‍ സിങ് തന്‍വാര്‍ ഫെയ്‌സ്ബുക്ക്‌
തൻവർമാരുടെ പോരാട്ടമാണ് ഛത്തർപൂരിൽ നടക്കുന്നത്. എഎപിയുടെ ബ്രാം സിങ് തൻവർ, ബിജെപിയുടെ കർതാർ സിങ് തൻവർ, കോൺഗ്രസിന്റെ രാജേന്ദ്ര സിങ് തൻവർ എന്നിവർ തമ്മിലാണ് പ്രധാന പോരാട്ടം. കഴിഞ്ഞ തവണ എഎപി സ്ഥാനാർഥിയായിരുന്ന കർതാർ സിങ് ഇത്തവണ ബിജെപിക്കുവേണ്ടിയാണ് മത്സരിക്കുന്നത്


MORE LATEST NEWSES
  • സൗദിയിലേക്ക് മള്‍ട്ടിപ്ള്‍ എന്‍ട്രി വിസകൾ താൽക്കാലികമായി നിര്‍ത്തി
  • മുക്കം ഫെസ്റ്റിന് തുടക്കം, മലയോരത്തിന് ഇനി ആഘോഷ നാളുകൾ
  • വി​വാ​ദ പ​രാ​മ​ർ​ശം: മു​സ്ത​ഫ​ൽ ഫൈ​സി​യെ സ​മ​സ്ത സ​സ്പെ​ന്‍ഡ് ചെ​യ്തു
  • നഴ്സിങ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി
  • അടൂർ ബൈപാസിൽ വാഹനാപകടത്തിൽ യുവാക്കൾക്ക് ദാരുണാന്ത്യം.
  • മുക്കത്ത് യുവാവിനെ വീട്ടില്‍കയറി സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു.
  • വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റു.
  • അംഗനവാടി അധ്യാപിക മൂന്ന് വയസുകാരിയുടെ കൈ പിടിച്ച് തിരിച്ചതായി പരാതി.
  • കാക്കവയലിൽ ബിൽഡിംഗ്‌ തീപിടിച്ചത് മുസ്‌ലിം ലീഗ് പ്രതിനിധികൾ സന്ദർശിച്ചു
  • ബസ് ജീവനക്കാർ തമ്മിൽ സംഘർഷം യുവാവിന് ഗുരുതര പരിക്ക്‌
  • പള്ളിയിൽ പ്രാർഥനക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.
  • കോഴിക്കോട് വൻ ആയുധ ശേഖരം കണ്ടെത്തി. 
  • വിദ്വേഷ പരാമര്‍ശം; പിസി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യമില്ല
  • കൊച്ചിയിലെ ഹോട്ടലില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ചു; ഒരാള്‍ മരിച്ചു
  • കഞ്ചാവ് വലിച്ചശേഷം ബസ് ഓടിച്ചു, ഡ്രൈവര്‍ അറസ്റ്റില്‍
  • ഗ്രീഷ്മയുടെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു നിര്‍മ്മലകുമാരന്‍ നായരുടെ ശിക്ഷ ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്തു
  • ചുരത്തിൽ ബൈക്കും ലോറിയും കൂട്ടി ഇടിച്ച് യുവാവിന് പരിക്ക്
  • മാരക മയക്കുമരുന്നായ മെത്താഫെറ്റാമിനുമായി യുവാവ് പിടിയിൽ
  • ചുരം കയറുകയായിരുന്ന ലോറി ഓട്ടോയിൽ ഇടിച്ച് യാത്രക്കാരന് പരിക്ക്
  • യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ.
  • ബസ്സിൽ നിന്ന് വീണ് വിമുക്തഭടൻ മരിച്ച സംഭവത്തിന്റെ വീഡിയോ പുറത്ത്.
  • കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
  • മോഷണക്കേസ് പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസിന് നേരെ ആക്രമണം.
  • മുക്കം പീഡനശ്രമം ; ഒളിവിലായിരുന്ന പ്രതികള്‍ കോടതിയില്‍ കീഴടങ്ങി
  • സി എസ് ആർ തട്ടിപ്പിൽ അനന്തു കൃഷ്‌ണനെതിരെ തൃശ്ശൂരിലും പൊലീസ് കേസെടുത്തു
  • സ്കൂൾ വിട്ട് മടങ്ങുംവഴി മരക്കൊമ്പ് ഒടിഞ്ഞ് ദേഹത്ത് വീണ് എട്ട് വയസുകാരി മരിച്ചു
  • മുക്കത്ത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; കൂട്ടു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി
  • മെഡിക്കൽ കോളജിൽ റാ​ഗിങ്; പതിനൊന്ന് എംബിബിഎസ് വിദ്യാർഥികൾക്ക് സസ്പെൻഷൻ
  • വന്യമൃഗ ആക്രമണം: റവന്യു, കൃഷി, തദ്ദേശ, മൃഗസംരക്ഷണ വകുപ്പുകൾക്കും ഉത്തരവാദിത്തമെന്ന് വനംവകുപ്പ്
  • രാജ്യ തലസ്ഥാനം ആര് ഭരിക്കും, കൂടുതൽ സർവെ ഫലങ്ങൾ ഇന്ന്
  • സോഫ്റ്റ്‍വെയർ കമ്പനിയിലെ ജോലി ഉപേക്ഷിച്ച് രാസലഹരികള്‍ വിറ്റഴിക്കുന്ന എഞ്ചിനീയര്‍ പിടിയില്‍.
  • കാറിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
  • വി​ല​വ​ർ​ധ​ന​ക്ക്​ പി​ന്നാ​ലെ, സം​സ്ഥാ​ന​ത്ത്​ വ്യാ​ജ വെ​ളി​ച്ചെ​ണ്ണ വ്യാ​പ​കം.
  • പ്രിയങ്ക ഗാന്ധി ഫെബ്രുവരി എട്ട് മുതൽ മൂന്ന് ദിവസം വയനാട്ടിൽ
  • പൊലീസ് ‍ ചമഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ പ്രതികള്‍ അറസ്റ്റില്‍
  • മലപ്പുറത്ത് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വിൽക്കാൻ നീക്കം പൊലീസ് അന്വേഷണം തുടങ്ങി.
  • ലഹരിക്കെതിരെ ബോധവൽക്കരണം : വൺ മില്യൺ ഷൂട്ടും പ്രതിജ്ഞയും സംഘടിപ്പിച്ചു.
  • ലഹരിമരുന്ന് വിൽപ്പന നടത്തിവന്നയാളെ പൊലീസ് കരുതൽ തടങ്കലിലാക്കി.
  • യാത്രക്കാരെ പൊലീസ് മർദിച്ച സംഭവത്തിൽ എസ്ഐക്കും രണ്ടു പോലീസുകാർക്കും സസ്പെൻഷൻ
  • ബാന്റ് സംഘം സഞ്ചരിച്ചിരികുന്ന ജീപ്പ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് വൻ കഞ്ചാവ് കടത്ത്.
  • എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കലും ഇനി ചെലവേറിയതാകും
  • ഹോട്ടലിലെ വരുമാനം ഗൂഗിള്‍ പേ വഴി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ അക്കൗണ്ടന്റ് അറസ്റ്റില്‍
  • വയനാട്ടില്‍ രണ്ട് കടുവകളെ ചത്ത നിലയില്‍ കണ്ടെത്തി വിദഗ്ധ പരിശോധന
  • വയനാട്ടിൽ ഓട്ടോറിക്ഷ നിയന്ത്രണം  വിട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.
  • എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ.
  • പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് മറിഞ് അപകടം
  • കാണ്മാനില്ല
  • മലയാളി നഴ്സിംഗ് വിദ്യാർത്ഥിയുടെ മരണം;അസ്വാഭാവിക മരണത്തിനു കേസെടുത്തു
  • മരണവാർത്ത
  • മേചേരികുന്നേൽ തോമസ് ചാണ്ടി