കോടഞ്ചേരി:കർഷക കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരന്തരമായി ഉണ്ടാകുന്ന വന്യജീവി അക്രമങ്ങളിലും നാട്ടിലിറങ്ങുന്ന വന്യജീവികളെ നിയന്ത്രിക്കുന്നതിൽ വനം വകുപ്പ് പരാജയപ്പെട്ടതിലും പ്രതിഷേധിച്ചു കൊണ്ടും കോടഞ്ചേരി അങ്ങാടിയിൽ അതിജീവന സമരംസായാഹ്ന ധരണ സംഘടിപ്പിച്ചു.
നാട്ടിൽ ഇറങ്ങുന്ന കാട്ടുമൃഗങ്ങളെ വെടിവെച്ചു കൊല്ലാൻ നിയമം പാസാക്കുക......
ക്രിമിനൽ പശ്ചാത്തലം ഇല്ലാത്ത മുഴുവൻ കർഷകർക്കും തോക്ക് ലൈസൻസ് നൽകുക
വന്യജീവി അക്രമങ്ങളിൽ കൃഷിനാശം സംഭവിക്കുന്ന കർഷകർക്ക് നൽകുന്ന നഷ്ടപരിഹാ തുക കാലോചിതമായി വർദ്ധിപ്പിക്കുക
വന്യജീവി ആക്രമങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവർ അവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകുക
വനാതിർത്തികൾ മുഴുവൻ സുരക്ഷാവേലി നിർമ്മിച്ചു പരിപാലിക്കുക
ആവശ്യാനുസരണം പ്രാദേശികമായി ഫോറസ്റ്റ് വാച്ചർമാരെ നിയമിക്കുക
വനം അതിർത്തികളിൽ 100 മീറ്റർ വിതിയൽ ഫയർ ബെൽറ്റ് നിർമ്മിക്കുക എന്നെ ആവശ്യങ്ങൾ ഉന്നയിച്ച് സംഘടിപ്പിച്ച സായാഹ്നധരണ കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സാബു അവന്നുരിന്റെ അധ്യക്ഷതയിൽ
കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് ഹബീബ് തമ്പി ഉദ്ഘാടനം നിർവഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ജോബി എലന്തൂർ മുഖ്യാതിഥിയായി
പ്രതിഷേധ ധരണയിൽ സംബന്ധിച്ചു
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് ചെമ്പകശ്ശേരി മുഖ്യപ്രഭാഷണം നടത്തി
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി
സണ്ണി കാപ്പാട് മല
ബ്ലോക്ക് മെമ്പർ റോയി കുന്നപ്പള്ളി, ആനി ജോൺ,ആന്റണി നീർവേലി, ജോസ് പൈക ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ, വാസുദേവൻ ഞാറ്റുകാലായിൽ , ചിന്ന അശോകൻ,
, റെജി തമ്പി, ഫ്രാൻസിസ് ചാലിൽ , ബേബി കളപ്പുര , ബിജു ഓത്തിക്കൽ, ഔസേപ്പ് ആലുവേലിയിൽ,ജോയ് മോളെകുന്നേൽ, ബേബി കോട്ടുപള്ളി എന്നിവർ സായാഹ്നധരണ യിൽ അതിസംബോധന ചെയ്ത് സംസാരിച്ചു.
നിരന്തരമായി നാട്ടിലിറങ്ങുന്ന കടുവ അടക്കമുള്ള വന്യജീവികളെ അടിയന്തരമായി കൂടി വെച്ച് പിടിക്കണമെന്നും മനുഷ്യജീവന് ഭീഷണിയായ ഇവയെ വെടിവെച്ചു കൊല്ലാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ധരണസമരം ആവശ്യപ്പെട്ടു.
കഴിഞ്ഞ 10 വർഷമായി ഉണ്ടാകുന്ന വന്യജീവി ആക്രമങ്ങളിൽ കോടിക്കണക്കിന് രൂപയുടെ കൃഷിനാശം ഉണ്ടായിട്ടുണ്ടെന്ന് ഈ മലയോര മേഖലയിലെ കർഷകജനത കുടിയിറക്ക് ഭീഷണിയിൽ ആണെന്നും പുതുതലമുറയിൽ പെട്ടവർ രാജ്യം വിടാനുള്ള മുഖ്യകാരണം വന്യജീവി ആക്രമാണെന്നും യോഗം വിലയിരുത്തി.
നിരന്തരമായി ഉണ്ടാകുന്ന വന്യജീവി ആക്രമങ്ങൾ മൂലം ക്ഷീര കർഷകർ ആ മേഖല ഉപേക്ഷിക്കുകയാണെന്നും റബർ ടാപ്പിംഗ് അടക്കമുള്ള ദൈനംദിന കാർഷിക പ്രവർത്തനങ്ങൾ താളം തെറ്റി എന്നും യോഗം വിലയിരുത്തി.
ക്രമാതീതമായി പെറ്റ് പെരുകുന്ന വന്യജീവികളെ നിയന്ത്രിക്കാൻ ആവശ്യമായ പ്രായോഗിക നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.