പുതുപ്പാടി: ഈങ്ങാപ്പുഴ, കാക്കവയലില്‍ ഉണ്ടായ തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടം. ഇന്നലെ രാത്രിയോടെയാണ് പലചരക്ക് കടയടക്കം പ്രവര്‍ത്തിക്കുന്ന ബില്‍ഡിംഗിന് തീപിടിച്ച് പൂര്‍ണ്ണമായും കത്തി നശിച്ചത്. ഏകദേശം പതിനഞ്ച് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടാകുമെന്നാണ് പ്രാഥമിക കണക്ക്കൂട്ടല്‍.
ഹംസ പടിഞ്ഞാറയിലിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ അദ്ധേഹം തന്നെ നടത്തുന്ന ടെക്സ്റ്റെെല്‍സ്&സ്റ്റേഷനറി കടയും, ഹുസെെന്‍ നടുക്കണ്ടിയുടെ പല ചരക്ക് കടയുമാണ് പ്രവര്‍ത്തിച്ചിരുന്നത്. സംഭവം നടക്കുമ്പോള്‍ ഇരുവരും സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ല. കെട്ടിട ഉടമ ഹംസ പടിഞ്ഞാറയിൽ ബന്ധുവീട്ടിലും, ഹുസെെന്‍ തൊട്ടടുത്ത പള്ളിയിലേക്കും പോയ സമയത്താണ് തീപിടുത്തമുണ്ടായത്. തീപിടുത്ത കാരണം വ്യക്തമായിട്ടില്ല. മൂന്ന് മുറികളിലായി പ്രവര്‍ത്തിക്കുന്ന ഇരു കടകളിലേയും മുഴുവന്‍ സാധന സാമഗ്രികളും പൂർണ്ണമായും കത്തിയമര്‍ന്നു.
നാട്ടുകാരുടെ അശ്രാന്തപരിശ്രമം മൂലം തീ മറ്റു മേഖലയിലേക്ക് പടർന്നു പിടിക്കാതെ തടയാൻ കഴിഞ്ഞു .മുക്കത്ത് നിന്ന് ഫയര്‍ഫോഴ്സ് എത്തുമ്പോഴേക്കും നാട്ടുകാര്‍ തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും പൂര്‍ണ്ണമായും കത്തി നശിച്ചു. തൊട്ടടുത്ത് ഫയര്‍ഫോഴ്സ് സംവിധാനമില്ലാത്തത് ഏറെ പ്രതിസന്ധി നേരിടുന്നു എന്നതിന് തെളിവായിരുന്നു കാക്കവയലില്‍ കണ്ടത്.
കാക്കവയൽ വാര്‍ഡ് മെമ്പര്‍ ബിജു ചേരപ്പനാടിന്റെ നേതൃത്തത്തില്‍ നാട്ടുകാരും, താമരശ്ശേരി സബ് ഇന്‍സ്പെക്ടര്‍ ബിജുവിന്റെ നെതൃത്തത്തില്‍ പോലീസും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി.