പത്തനംതിട്ട: കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപം ദമ്പതികള്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി. ട്രാവലറില്‍ എത്തിയ സംഘം വഴിയരികില്‍ വിശ്രമിക്കുന്നതിനായി നിര്‍ത്തിയപ്പോഴാണ് മര്‍ദ്ദനം. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. തലയ്ക്ക് ലാത്തി കൊണ്ട് അടിച്ചതായും പരാതിയുണ്ട്. ട്രാവലറില്‍ എത്തിയവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സാ തേടി.