മീനങ്ങാടി താഴത്തുവയലിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ പരി ക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. അമ്പലവയൽ ആയിരംകൊല്ലി പറളാക്കൽ അസൈനാർ (52) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നാണ് മരണം സംഭവിച്ചത്. അസൈനാർ സഞ്ചരിച്ച ഓട്ടോറിക്ഷ ജനുവരി 30ന് താഴത്തുവയലിലാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഓട്ടോ ഡ്രൈവർ അമ്പലവയൽ ആയിരംകൊല്ലി സ്വദേശി കല്ലാരംകോട്ട സുരേഷ് (42) മരണപ്പെട്ടിരുന്നു .